You are Here : Home / USA News

വാർത്തകൾ വാസ്തവും വളച്ചൊടിക്കാത്തതും ആകണം: ഐ. എ. പി. സി. ഡാളസ്

Text Size  

Story Dated: Tuesday, May 07, 2019 02:32 hrs UTC

പി. സി. മാത്യു
 
ഡാളസ്:  ഇൻഡോ അമേരിക്കൻ പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റർ  പ്രസിഡന്റ് മീന നിബുവിന്റെ അധ്യക്ഷതയിൽ ഇർവിങ്ങിലുള്ള പാസാൻഡ്‌ ഇന്ത്യൻ റെസ്റ്റോറന്റിൽ കൂടിയ കമ്മിറ്റി യോഗത്തിൽ ചാപ്റ്ററിന്റെ ഭാവി പ്രവർത്തനങ്ങളെപ്പറ്റി ചർച്ച ചെയ്തു.  ഒപ്പം സമകാലീക മീഡിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു.
 
പ്രസ് റിപ്പോർട്ടർമാർ വാസ്തവും വളച്ചൊടിക്കാത്തതുമായ വാർത്തകൾ വ്യക്തി താല്പര്യങ്ങൾ നോൽക്കാതെ വായനക്കാരിൽ അഥവാ കാഴചക്കാരിൽ എത്തിക്കാൻ ശ്രദ്ധിക്കണമെന്നും സമകാലിക അമേരിക്കൻ വാർത്തകൾ ലോകത്തിനുമുമ്പിൽ ഓൺലൈൻ, പ്രിന്റ് മീഡിയ, വിശ്വൽ മീഡിയ മുതലായവയിലൂടെ എത്തിക്കേണ്ടതാണെന്നും അമേരിക്കയിൽ  വിവിധ ചാപ്റ്ററുകൾ രൂപം കൊള്ളുന്നത് സംഘടനയുടെ ദേശീയ തലത്തിലുള്ള ശക്തി വർധിപ്പിക്കുമെന്നും റിപ്പോർട്ടർ മാരുടെ എണ്ണത്തിലുള്ള കുറവ് നിമിത്തം പലവർത്തകളും തക്ക സമയത്തു് മീഡിയയിൽ എത്തിക്കാൻ കഴിയാത്തത്‌ പോരായ്മയാണെന്നും ഇതു പ്രസ് ക്ലബ്ബിന്റെ ആവശ്യകതയ്ക് മുൻ‌തൂക്കം കൊടുക്കുന്നു എന്നും ഉള്ള അഭിപ്രായങ്ങൾ ചർച്ചയിൽ ഉരിത്തിരിഞ്ഞു.
 
തുടർന്ന് ഡാളസിലെ പ്രവർത്തനങ്ങൾ ശക്തമാക്കുവാൻ കമ്മിറ്റി തീരുമാനമെടുത്തു.  റിപ്പോർട്ടർ ചാനൽ വഴി അനുപമയും വിനീതയും കാഴ്ചവെക്കുന്ന പ്രവർത്തനങ്ങൾ സ്ലാഖനീയമാണെന്നും അമേരിക്കയിലെ മറ്റു മീഡിയകളെയും ഒരുമിച്ചു തങ്ങളോടൊപ്പം പ്രവർത്തിക്കുവാൻ സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
 
സെക്രട്ടറി സാം മാത്യു സ്വാഗതവും ട്രെഷറർ വിൽ‌സൺ തരകൻ നന്ദിയും പ്രകാശിപ്പിച്ചു. എക്സ്പ്രസ്സ് ഹെറാൾഡ് പത്രാധിപർ രാജു തരകൻ, ജോജി അലക്സാണ്ടർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.  വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ചെയർമാനും ഐ. എ. പി. സി. ഡാളസ് ചാപ്റ്റർ അഡ്വൈസറി ബോർഡ് മമെമ്പറുമായ ശ്രീ. പി. സി. മാത്യു, അവൻറ്റ് ടാക്സ് സി. ഇ. ഓ ഫ്രിക്സ്മോൻ മൈക്കിൾ, ഏലിക്കുട്ടി ഫ്രാൻസിസ്, ജോയി പല്ലാട്ടുമഠം മുതലായവർ ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്ക് വിജയാശംസകൾ നേർന്നു.
 
ഫോട്ടോയിൽ ഇടത്തുനിന്നും:
സാം മാത്യു (സെക്രട്ടറി), ജോജി അലക്സാണ്ടർ (ജോയിന്റ് സെക്രട്ടറി), പി. സി. മാത്യു (അഡ്വൈസറി ബോർഡ് മെമ്പർ), രാജു തരകൻ (വൈസ് പ്രസിഡന്റ്), വിൽ‌സൺ തരകൻ (ട്രഷറർ), മീന നിബു (പ്രസിഡന്റ്), മേഴ്‌സി മത്തായി  

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.