You are Here : Home / USA News

ഫോമാ സണ്‍ ഷൈന്‍ യൂത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം പ്രൗഢഗംഭീരമായി

Text Size  

Story Dated: Monday, May 06, 2019 09:44 hrs EDT

(Ashok Pillai, P.R.O Sunshine)
 
മയാമി: ഫോമാ സണ്‍ഷൈന്‍ റീജിയണ്‍ന്റെ ഈ വര്‍ഷത്തെ പുതിയ സംരഭമായാ യൂത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തന ഉല്‍ഘാടനം ഏപ്രില്‍ 6 ശനിയാഴിച്ച പൊമ്പനോ എയര്‍പോര്‍ട്ട് ഓറഞ്ച് വിങ്സ് ഏവിയേഷന്‍ സെന്ററില്‍ പ്രൗഢഗംഭീരമായി. RVP ബിജു തോണിക്കടവിലിന്റെ സ്വാഗതത്തോടുകൂടി ആരംഭിച്ച യോഗത്തില്‍ ഫ്‌ലോറിഡയിലെ രാഷ്ട്രീയ സാമൂഹ്യ മേഖലയെലെ പ്രമുഖര്‍ പങ്കെടുത്തു
 
ബ്രോവേര്‍ഡ് കൗണ്ടി വൈസ് മേയര്‍ഡെയ്ല്‍ വി.സിസ്. ഹോള്‍നെസ്, ലോഡര്‍ഡെയ്ല്‍ ലേക്‌സ് മേയര്‍ ഹസെല്ല പി. റോജേഴ്‌സ്എന്നിവര്‍ഭദ്രദീപം കൊളുത്തി ഉല്‍ഘാടനം ചെയ്തു . 
 
കമ്മിറ്റി അഗംങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലടന്‍, യൂത്ത് കോഡിനേറ്റര്‍ പദ്മകുമാര്‍, അസോസിയേഷന്‍ പ്രസിഡന്റ്മാരായ Dr. ജഗതി നായര്‍, ഷാന്റി വര്‍ഗ്ഗിസ് ,ബാബു കല്ലിടുക്കില്‍ എന്നിവരും ഫോമാ ലീഡേഴ്സ് സാജന്‍ കുര്യാന്‍, ബിനു മാമ്പള്ളി, ജോസ് തോമസ്, നിവിന്‍ ജോസ്, ബാബു ദേവസിയ, ബിജോയ് സേവ്യര്‍, ജെയിന്‍ വതിയേലില്‍, ജിജോ ജോസ്, റെജി സെബാസ്റ്റ്യന്‍, ജോയ് കുറ്റിയാനി, ജോമോന്‍ ആന്റണി, സ്‌കറിയാ കല്ലറക്കല്‍, യൂസഫ് അല്‍ സഖറി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .
 
എല്ലാ അംഗസംഘടനകളുടെയും സഹകരണത്തോടുകൂടി ഫ്‌ളോറിഡയുടെ നാനാഭാഗത്തുനിന്നും യൂവാക്കളുടെയും വിവിധ അസോസിയേഷന്‍ ഭാരവാഹികളുടെയും സാന്നിധ്യം പരിപാടികള്‍ക്ക് പുത്തനുണര്‍വ്വേകി. ഓറഞ്ച് വിങ്സ് ഏവിയേഷന്‍ ടീം ' വിങ്സ് ഓണ്‍ ഫയര്‍ ' എന്ന വിഷയത്തെ ആധാരമാക്കി നടത്തിയ ക്ലാസ്സുകളും, 'വര്‍ദ്ധിച്ചുവരുന്ന ലഹരിഉപയോഗം' എന്ന വിഷയത്തെ ആസ്പദമാക്കി മോഡി ബൈബിള്‍ ഇന്‍സ്റ്റിട്യൂട്ടിലെ യൂസഫ് അല്‍ സഖറി നയിച്ച ബോധവത്കരണ ക്ലാസും യൂവാക്കള്‍ക്ക് വേറിട്ട ഒരു അനുഭവമായി .
 
അമേരിക്കയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തെ ആധാരമാക്കി നടന്ന തുറന്ന ചര്‍ച്ചയില്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലെ മലയാളി സാന്നിധ്യമായ ശ്രീ സാജന്‍ കുര്യന്‍ മോഡിറേറ്റര്‍ ആയിരുന്നു .
 
ഫോമായുടെ നാളത്തെ വാഗ്ദാനങ്ങളായ നമ്മുടെ യൂവാക്കളെ ഈ പ്രസ്ഥാനത്തിനോട് ചേര്‍ത്തുനിര്‍ത്തുന്നതിനായി ഫോമാ സണ്‍ ഷൈന്‍ റീജിയന്‍ പുതിയ ഒരു തുടക്കം കുറിക്കുന്നു എന്ന് RVP ബിജു തോണിക്കടവില്‍ അഭിപ്രായപ്പെട്ടു . പദ്മകുമാര്‍ ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. 
 
മലയാളിയുടെ പറക്കാന്‍ കൊതിക്കുന്ന സന്മനസുകള്‍ക്കുള്ള ഏറ്റവും നല്ല ഉത്തരം ആണ് ഓറഞ്ച് വിങ്സ് ഏവിയേഷന്‍ നമ്മുടെ യൂവാക്കള്‍ക്കായി സമയവും പരിശീലന സൗകര്യവും ഒരുക്കിയ ഓറഞ്ച് വിങ്സ് ഏവിയേഷന്‍ സിഇഒ Mr.വിബിന്‍ വിന്‍സെന്റ് ടീമിനു ഫോമാ സണ്‍ ഷൈന്‍ റീജിയണ്‍ നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നതായി റീജിയണ്‍ സെക്രട്ടറി സോണി കണ്ണോട്ടുതറ അറിയിച്ചു . മയാമി മസാല ഇന്ത്യന്‍ റെസ്റ്റോറന്റ്, ജോര്‍ജ് ജോസഫ് മാസ്സ് മ്യൂച്വല്‍, ബേബി വര്‍ക്കി C P A, ഓറഞ്ച് വിങ്സ് ഏവിയേഷന്‍ എന്നിവര്‍ പരിപാടിയുടെ പ്രധാന സ്‌പോണ്‌സര്‍മാരായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More