You are Here : Home / USA News

എന്‍.ബി.എ. ന്യൂയോര്‍ക്കിന് നവ നേതൃത്വം

Text Size  

Story Dated: Tuesday, April 30, 2019 01:27 hrs UTC

ജയപ്രകാശ് നായര്‍
 
 
ന്യൂയോര്‍ക്ക് : നായര്‍ ബനവലന്‍റ് അസോസിയേഷന്‍റെ വാര്‍ഷിക പൊതുയോഗവും അടുത്ത പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുപ്പും ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ബെല്‍റോസിലുള്ള എന്‍.ബി.എ. സെന്‍ററില്‍ വെച്ച് നടന്നു. പ്രസിഡന്‍റ് കോമളന്‍ പിള്ളയുടെ അധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ ജനറല്‍ സെക്രട്ടറി പ്രദീപ് മേനോന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ പ്രഭാകരന്‍ നായര്‍ അവതരിപ്പിച്ച സാമ്പത്തിക റിപ്പോര്‍ട്ടും പാസാക്കി. ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ചന്ദ്രശേഖരന്‍ നായര്‍ കഴിഞ്ഞ വര്‍ഷത്തെ കമ്മിറ്റിയോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അറിയിച്ചു.
 
201920  പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പ്രസിഡന്‍റായി രാം ദാസ് കൊച്ചുപറമ്പിലിനെയും, ജനറല്‍ സെക്രട്ടറിയായി ഗോപിനാഥ് കുറുപ്പിനെയും, വൈസ് പ്രസിഡന്‍റായി ശശി പിള്ളയെയും, ട്രഷററായി നരേന്ദ്രന്‍ നായരെയും, ജോയിന്‍റ് സെക്രട്ടറിയായി രാജേശ്വരി രാജഗോപാലിനെയും തെരഞ്ഞെടുത്തു. 
 
എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സുധാകരന്‍ പിള്ള, ജയപ്രകാശ് നായര്‍, സരസമ്മ കുറുപ്പ്, വനജ നായര്‍, രഘുനാഥന്‍ നായര്‍, ഊര്‍മ്മിള നായര്‍ എന്നിവരെയും മൂന്ന് വര്‍ഷത്തേക്കുള്ള ട്രസ്റ്റീ ബോര്‍ഡ് മെമ്പറായി രഘുവരന്‍ നായരെയും, ഓഡിറ്റര്‍മാരായി  വേണുഗോപാല്‍ പിഷാരം, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരെയും തെരഞ്ഞെടുത്തു. കോമളന്‍ പിള്ള എക്‌സ് ഒഫിഷ്യോ ആയി  പ്രവര്‍ത്തിക്കും. 
 
ചന്ദ്രശേഖരന്‍ നായര്‍,  ജനാര്‍ദ്ദനന്‍ തോപ്പില്‍, കുന്നപ്പള്ളില്‍ രാജഗോപാല്‍ എന്നിവര്‍ വരണാധികാരികളായി പ്രവര്‍ത്തിച്ചു. 
 
നിയുക്ത പ്രസിഡന്‍റ് രാം ദാസ് കൊച്ചുപറമ്പിലിന്‍റെ കൃതജ്ഞതാ പ്രസംഗത്തോടെ പൊതുയോഗം അവസാനിച്ചു.  മെയ് 5 ഞായറാഴ്ച രാവിലെ 10 മണിക്ക് അധികാര കൈമാറ്റം നടത്തി പുതിയ ഭാരവാഹികള്‍  ചുമതല ഏറ്റെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 
 
റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍ 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.