You are Here : Home / USA News

ജനനി ഇരുപത്തിയൊന്നാം വാര്‍ഷികംജൂണ്‍ 15 ന്; മുഖ്യാതിഥി ഡോ. എം.എന്‍ കാരശ്ശേരി

Text Size  

Story Dated: Wednesday, April 10, 2019 11:26 hrs UTC

ന്യൂയോര്‍ക്ക്: വിദേശമലയാളികളുടെ സാംസ്കാരിക മാസികയായ ജനനിയുടെ ഇരുപത്തിയൊന്നാം വാര്‍ഷികം 2019 ജൂണ്‍ പതിനഞ്ചാം തീയതി (3.00 PM to 9.00 PM) ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍വച്ച് നടത്തുന്നു. പ്രശസ്തസാഹിത്യകാരനും മികച്ച വാഗ്മിയുമായഡോ. എം.എന്‍ കാരശ്ശേരിയാണ് മുഖ്യാതിഥി.

അമേരിക്കയിലെ മലയാള സാഹിത്യകാരന്മാരുടെയും, മാധ്യമപ്രവര്‍ത്തകരുടെയും, സാമൂഹ്യപ്രവര്‍ത്തകരുടെയും ഒരു സംഗമവേളആയിരിക്കും  ഈ സമ്മേളനം. ആഗോളമലയാളികള്‍ ആദരിക്കുന്ന ഒരു അപൂര്‍വ്വ പ്രതിഭയായഡോ. കാരശ്ശേരിയുമായി സംവദിക്കുന്നതിനജന് അവസരവും ഉണ്ടായിരിക്കും.

രണ്ട് പതിറ്റാണ്ടുകളായി അമേരിക്കയിലെ മലയാളമാധ്യമരംഗത്ത് ശ്രദ്ധേയമായ ഒരു പ്രസിദ്ധീകരണമായി നിലകൊള്ളുന്നു ജനനി. അമേരിക്കയിലെ മലയാളസാഹിത്യകാരന്മാരുടെ രചനകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സമകാലിക രാഷ്ട്രീയം, സാമൂഹ്യപ്രശ്‌നങ്ങള്‍, ആരോഗ്യരംഗം, നര്‍മ്മം തുടങ്ങിയ വിഷയങ്ങള്‍ക്കും ജനനിയില്‍ പ്രാധാന്യം നല്‍കുന്നു.

ജനനിയുടെ വാര്‍ഷികാഘോഷങ്ങളിലേക്ക് എല്ലാവരെയുംഹാര്‍ദ്ദമായിസ്വാഗതം ചെയ്യുന്നു എന്ന് പത്രാധിപസമിതി അറിയിച്ചു. പരിപാടിയുടെ വിശദാംശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കുന്നതായിരിക്കും

കൂടുതല്‍വിവരങ്ങള്‍ക്ക്: ജെ.മാത്യൂസ് (ചീഫ്എഡിറ്റര്‍): 9146936337; സണ്ണി പൗലോസ് (മാനേജിംഗ് എഡിറ്റര്‍): 8455985094; ഡോ. സാറാഈശോ (ലിറ്റററിഎഡിറ്റര്‍): 8453044606

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.