You are Here : Home / USA News

യുവതലമുറയ്ക്കു വഴികാട്ടിയായി "അമ്മ" അസ്സോസിയേഷൻ

Text Size  

പന്തളം ബിജു

thomasbiju@hotmail.com

Story Dated: Wednesday, February 13, 2019 03:13 hrs UTC

അറ്റ്ലാന്റ: ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന നമ്മുടെ കുട്ടികൾക്കു ഉപരിപഠനത്തിനായി മാർഗ്ഗനിർദ്ദേശം നൽകാനായി ഒരു വിദ്യാഭ്യാസ സെമിനാർ ഫെബ്രുവരി ഇരുപത്തി മൂന്നിന് നടത്തുവാന്‍ തീരുമാനിച്ചുകൊണ്ട് മറ്റു അസ്സോസ്സിയേഷനുകൾക്കു മാതൃകയാവുകയാണ് അറ്റ്ലാന്റ അമ്മ അസ്സോസിയേഷൻ. ഹൈസ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ എഴുപതു ശതമാനം കുട്ടികളും കലാപരവും കായികപരവുമായ കാര്യങ്ങളിൽ നിന്നും അകന്നു പോകുന്നതായിട്ടാണു കണ്ടുവരുന്നത് എന്ന് പ്രസിഡെന്റ് റെജി ചെറിയാൻ അറിയിച്ചു. എന്നാൽ, ഇതേ സമയം ഇതിനു വേണ്ടി തുടർവിദ്യാഭ്യാസത്തിനായുള്ള മാർഗ്ഗനിർദ്ദേശം നൽകാനുള്ള ഒരു വേദിയും ആരും ഒരുക്കിക്കൊടുക്കുന്നതായും കാണുന്നില്ല. അതിനുവേണ്ടി അമ്മ അസ്സോസിയേഷൻ പുതിയൊരു ഉദ്യമത്തിന് തുടക്കം കുറിയ്കുകയാണ്. ഈ വിഷയം യൂത്ത്‌ കമ്മറ്റി കൺവീനർ ജെൻസൻ ബിനോജി കമ്മറ്റിയിൽ അവതരിപ്പിച്ചപ്പോൾ കമ്മറ്റി ഒന്നടങ്കം ഇതു നടത്തുവാനായി തീരുമാനിക്കുകയായിരുന്നു. കമ്മറ്റി അംഗങ്ങളായ ഷാനു പ്രകാശ്‌, ജിത്തു വിനോയ്‌ എന്നിവർ നെതൃത്വം നൽകുന്ന ഈ പഠനശിബിരത്തിലേയ്ക്കു അന്‍പതില്‍ പരം കുട്ടികൾ റെജിസ്റ്റർ ചെയ്യുകയുണ്ടായി. കൂടുതൽ കുട്ടികള്‍ ഈ വിഷയത്തില്‍ സഹകരിക്കാമെന്ന് അസോസിയേഷനെ താല്പര്യം അറിയിച്ചിട്ടുണ്ട്.

വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള പ്രമുഖ അദ്ധ്യാപകരായ ഡോ. ജേക്കബ്‌ ചാക്കോ, ഡോ. അജയ്‌ മാല്ല്യാ, ഡോ. രാമകൃഷ്ണ മേനോൻ, ഡോ. മിർസ മുർത്താസ, ഡോ. ലിനു ചാണ്ടി, അഡ്വക്കേറ്റ്‌ രമേഷ്‌ സിക്കൽ എന്നിവർ നേത്രുത്വം നൽകുന്ന സെമിനാർ ഉച്ചയ്ക്കു പന്ത്രണ്ട് മണിയ്ക്കു ആരംഭിക്കും. കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസപരമായ സംശയങ്ങള്‍ക്കും, ചോദ്യങ്ങൾക്കും ഉത്തരവും മാർഗ്ഗനിർദ്ദേശവും നൽകുക എന്നതാണു ഈ സെമിനാറിന്‍റെ മുഖ്യമായ ഉദ്ദേശം. ന്യൂജേഴ്സിയിലേ പ്രമുഖ ബിസ്സിനസ്സുകാരനും തോമസ്‌ കൺസ്ട്രക്ഷൻ കമ്പനി ഉടമയുമായ ജോജി തോമസ്‌ ബിസിനസ് സെമിനാര്‍ ഉദ്ഘാടന ചെയ്തു സംസാരിയ്ക്കും. തന്‍റെ കോളേജ് വിദ്യാഭ്യാസ കാലത്ത്‌ താൻ കണ്ടെത്തിയ സുഹൃത്തുക്കളും, താന്‍ നടന്ന വഴികളും, അവയില്‍ നിന്നുണ്ടായ ജീവിതാനുഭവങ്ങളും സാക്ഷ്യപ്പെടുത്തുകയാണ് ജോജി തോമസ്‌. ഇതു ബിസിനസ്സ്‌ രംഗത്തെ സംബന്ധിച്ചുള്ള പ്രയോഗിക പരിജ്ഞാനങ്ങളുടെ കലവറ നമ്മുടെ കുട്ടികൾക്കു നൽകും എന്നാണു കമ്മറ്റിയുടെ പ്രതീക്ഷ. അമ്മയുടെ ഈ പുതിയ സംരംഭത്തിലേയ്ക്ക് എല്ലാ മാതാപിതാക്കളുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിയ്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.