You are Here : Home / USA News

കോശി തരകൻ ബോസ്റ്റണിൽ നിര്യാതനായി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Thursday, January 31, 2019 02:30 hrs UTC

ബോസ്റ്റൺ: കൊല്ലം തേവലക്കര മുളമൂട്ടിൽ കുടുംബാംഗവും ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭാംഗവുമായ കോശി തരകൻ (83) ബോസ്റ്റണിൽ നിര്യാതനായി. ഭാര്യ പൊടിയമ്മ ഡാനിയേൽ അഞ്ചൽ ഇടയിളവീട്ടിൽ കുടുംബാഗമാണ്. മക്കൾ: മാത്യൂ തരകൻ , ഷൈനി. മരുമക്കൾ: ഗ്രേസ്, സലജി ചാക്കോ. കൊച്ചുമക്കൾ: ഷോൺ, ബെൻ, ഷേബ

ഫെബ്രുവരി 1 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ ഫേയ് മക്ബേ ഫ്യൂണറൽ ഹോമിൽ (105 Moore Street, Lowell, MA 01852) ഭൗതീക ശരീരം പൊതുദർശനത്തിന് വെയ്ക്കും. 2 ന് ശനിയാഴ്ച രാവിലെ 9 മുതൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 10.30 ന് വെസ്റ്റ്ലോൺ സെമിത്തേരിയിൽ (305 Boston Rd, Lowell, MA 01852) സംസ്ക്കരിക്കുന്നതുമാണ്.

വാർത്ത: നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.