You are Here : Home / USA News

ജോണ്‍ കുര്യാക്കോസ് യോങ്കേഴ്‌സില്‍ പ്രസംഗിക്കുന്നു

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Friday, November 23, 2018 01:08 hrs UTC

ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലുതുമായ ഡെന്റ കെയര്‍ ലാബിന്റെ സ്ഥാപകന്‍ ശ്രീമാന്‍ ജോണ്‍ കുര്യാക്കോസ് നവംബര് 26 തിങ്കളാഴ്ച , വൈകുന്നേരം ഏഴു മണിക്ക് യോങ്കേഴ്‌സില്‍ ( 100 Underhill St. Yonkers, NY 10710 ) തന്റെ വിജയകരമായ ജീവിത അനുഭവം പങ്കുവക്കുന്നു. ഒന്ന്മില്ലായ്മയില്‍ നിന്നും ഒരു ചെറു ബാലന്‍ ഡന്റല്‍ രംഗത്ത് ഉന്നതമായ പദവിയിലേക്ക് ഉയര്‍ന്നു വന്നതും, മൂവാറ്റുപുഴയിലെ ഒരു ചെറിയ മുറിയില്‍ തുടങ്ങിയ സ്ഥാപനം ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്ഥാപനം ആയി മാറിയതും അത്ഭുതാവഹം ആയിരുന്നു . ഒന്നുമില്ലായ്മയില്‍ നിന്നും സമ്പന്നതയിലേക്കും , കണ്ണുനീരില്‍നിന്നും സന്തോഷത്തിലേക്കും വളര്‍ത്തപ്പെട്ട ജോണ്‍ കുര്യാക്കോസ് മുന്‍ രാഷ്ട്രപതിയില്‍ നിന്നും ഉള്‍പ്പടെ ഇരുപതില്പരം അവാര്‍ഡുകള്‍ ലഭിച്ച വ്യക്തി ആണ്. അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങള്‍ അനേകര്‍ക്ക് പ്രയോജനവും, പ്രജോതനവും ആണ്. ഈ വരുന്ന തിങ്കളാഴ്ച ഏഴു മണിക്ക് (St. Johns Episcopal Church, 100 Underhill St. Yonkers ) യോങ്കേഴ്‌സിലെ യോഗത്തിലേക്ക് സഭ വ്യത്യസ് മില്ലാതെ ഏവരെയും ക്ഷണിക്കുന്നു .

 

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക : Benny Thomas (914) 514-0813, John George (914)473-4868

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.