You are Here : Home / USA News

ഷീബ അമീര്‍ നവംബര്‍ 23 നു ന്യൂയോര്‍ക്കില്‍

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Friday, November 16, 2018 11:09 hrs UTC

ന്യൂയോര്‍ക്ക് : കാന്‍സര്‍ ഉള്‍പ്പെടെയുള്ള അനേകം മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടു ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ ചികിത്സാചിലവുകള്‍ ഏറ്റെടുത്തു നടത്തി അവരുടെ കുടുംബങ്ങള്‍ക്ക് സാന്ദ്വനമേകി , താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്ന solace സംഘടനയുടെ സ്ഥാപക ശ്രീമതി ഷീബ അമീര്‍ നവംബര്‍ 23 നു ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു. നവംബര്‍ 23 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ ന്യൂയോര്‍ക്കിലെ കേരള ഹൗസില്‍ ആണ് മീറ്റ് ആന്‍ഡ് ഗ്രീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഈ വാര്‍ത്തയോടൊപ്പമുള്ള flier ഇല്‍ ലഭ്യമാണ് . 2007 ഇല്‍ കേരളത്തില്‍ തൃശൂര്‍ ആസ്ഥാനമാക്കി സ്ഥാപകമായ Solace സംഘടന ഇപ്പോള്‍ ഏകദേശം 1800 ഇല്‍ പരം കുട്ടികളുടെ ചികിത്സ ചിലവുകളും ,palliative കെയര്‍ ഉത്തരവാദിത്വങ്ങളും ഏറ്റെടുത്തു നടത്തി സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വെക്കുന്നത് .

പതിനെട്ടു വയസ്സിനു താഴെയുള്ള കുട്ടികളുടെ കേരളത്തിലെ ആദ്യത്തേ palliative സെന്റര്‍ Solace ആണ് സ്വന്തം മകള്‍ കാന്‍സര്‍ രോഗം ബാധിച്ചു മരണത്തിനു കീഴടങ്ങിയതിനു ശേഷമാണു ഷീബ അമീര്‍ solace സംഘടനക്ക് രൂപം കൊടുത്തു അനേകം കുരുന്നുകള്‍ക്ക് സഹായഹസ്തമായി മാതൃകാപരമായ സേവനം നടത്തുന്നത് കുട്ടികള്‍ക്കായുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായുള്ള സമ്മതിപത്രമായി അനേകം പുരസ്‌കാരങ്ങള്‍ ഷീബ അമീറിനെ തേടി എത്തിയിട്ടുണ്ട് . 2011 CNN IBN Real ഹീറോ അവാര്‍ഡ് , 2011 വനിതാ വുമണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം , 2008 ലെ രാമന്‍കുട്ടി അച്ഛന്‍ അവാര്‍ഡ് , VT ഭട്ടത്തിരിപ്പാട് അവാര്‍ഡ് എന്നിവക്ക് ഷീബ അമീര്‍ അര്‍ഹയായി കുട്ടികള്‍ക്കായുള്ള Solace ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ പറ്റിയുള്ള

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.solacecharities.org/ Jose Stephen : 914-954-9586 Paul Ignatius : 732-644-3908 John Isaac : 914-720-5030 Sonsy Rajan : 516-474-3464 UA NAzir : 516-225-1502

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.