You are Here : Home / USA News

ഐ.ഒ.സി അംഗത്വ രജിസ്‌ട്രേഷന്‍ ചടങ്ങ് ചെയര്‍മാന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, November 07, 2018 10:23 hrs UTC

ന്യൂയോര്‍ക്ക്: ഐ.ഒ.സി അംഗത്വ രജിസ്‌ട്രേഷന്‍ ചടങ്ങ് ചെയര്‍മാന്‍ സാം പിട്രോഡ ന്യൂയോര്‍ക്കില്‍ ഉദ്ഘാടനം ചെയ്തു. ഒക്‌ടോബര്‍ 28-നു ഫിനാന്‍സ് ചെയര്‍പേഴ്‌സണ്‍ രവി ചോപ്രയുടെ വസതിയില്‍ കൂടിയ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തില്‍ പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ്, വൈസ് ചെയര്‍മാന്‍ ജോര്‍ജ് ഏബ്രഹാം, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വിമന്‍സ് ഫോറം ചെയര്‍മാന്‍ ലീല മാരേട്ട് എന്നിവര്‍ പ്രസംഗിച്ചു. ലീല മാരേട്ടില്‍ നിന്നും കേരള ചാപ്റ്റിന്റെ അറുപതില്‍പ്പരം അംഗത്വഫോറം കൈപ്പറ്റി സാം പിട്രോഡ ഉദ്ഘാടനം ചെയ്തു. എല്ലാ സംസ്ഥാനങ്ങളിലും ചാപ്റ്റര്‍ തുടങ്ങി, അംഗത്വം വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം എടുത്തുപറയുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്വും ഉത്തേജനവും ഉണ്ടാകേണ്ട അടിന്തര സാഹചര്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഏതാനും മാസങ്ങള്‍ക്കകം നേരിടാന്‍ പോകുന്ന ഇന്ത്യന്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇവിടെയിരിക്കുന്ന ഓരോ കോണ്‍ഗ്രസ് നേതാക്കളും പ്രയത്‌നിക്കണം. കോണ്‍ഗ്രസ് തിരിച്ചുവരേണ്ടത് ഓരോരുത്തരുടേയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഒരു മതേതരത്വ രാജ്യമാണ്. അത് വീണ്ടെടുക്കാനും നിലനിര്‍ത്താനും കോണ്‍ഗ്രസ് തിരികെ ഭരണത്തില്‍ വരണം. അതിന് എല്ലാ കോണ്ഗ്രസുകാരും അവരവരുടെ കഴിവിനൊത്ത് പരിശ്രമിക്കണം. ആദ്യമായി ഇതിനൊരു ഭരണഘടന വേണം. ഒരു സംഘടിത രൂപരേഖ ഉണ്ടാകണം. യുവജനങ്ങളെ കൂടുതലായി ഉള്‍പ്പെടുത്തി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്സാഹിക്കണം. ഇനിയുള്ള നാളുകളില്‍ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കി പ്രചാരണം ഊര്‍ജിതമാക്കണം. സമയവും സാമ്പത്തികവും നല്കി ഇലക്ഷനില്‍ വേണ്ടത്ര സഹായങ്ങള്‍ നല്‍കണം. ഇത്യാദി കാര്യങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നു. കേരള ചാപ്റ്റിനെ പ്രതിനിധീകരിച്ച് ചാപ്റ്റര്‍ പ്രസിഡന്റ് ജയചന്ദ്രന്‍, കോശി ഉമ്മന്‍, ഡോ. നന്ദകുമാര്‍ ചാണയില്‍, അമ്മു നന്ദകുമാര്‍, വര്‍ഗീസ് സക്കറിയ, തങ്കമ്മ ജോസഫ്, ഉഷ ബേബി എന്നിവരും സന്നിഹിതരായിരുന്നു. സ്‌നേഹവിരുന്നോടെ വൈകുന്നേരം നാലിനു യോഗം പര്യവസാനിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.