You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ സിനഗോഗ് വെടിവെപ്പിനെ അപലപിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, October 31, 2018 10:17 hrs UTC

പെന്‍സില്‍വാനിയ: ഇന്ത്യന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഒക്ടോബര്‍ 27 ന് പിറ്റ്‌സ്ബര്‍ഗ് ജൂതദേവാലയത്തിലെ വെടിവെപ്പില്‍ 11 പേര്‍ മരിക്കുന്നതിനിടയായ സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ചു. ഒക്ടോബര്‍ 29 ന് ഓര്‍ഗനൈസേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു. ഓരോ വെടിവെപ്പ് കഴിയുമ്പോഴും അതിന് ന്യായീകരണം കണ്ടുപിടിച്ച് നിസ്സാരമായി തള്ളിക്കളയുന്ന സമീപനമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതെന്ന് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ കോ ഫൗണ്ടര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സുഹഗ് ശുക്ല പറഞ്ഞു. അതിപാവനമായി കരുതുന്ന ദേവാലയങ്ങളില്‍ നടക്കുന്ന വെടിവെപ്പുകളെ വളരെ ഗൗരവത്തോടെ കണക്കിലെടുത്ത് നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ശുക്ല അഭിപ്രായപ്പെട്ടു. ഹിന്ദു അമേരിക്കന്‍ കമ്മ്യൂണിറ്റി രാജ്യത്താകമാനമുള്ള ജൂയിഷ് അമേരിക്കന്‍ സമൂഹത്തോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതായും ശുക്ല പറഞ്ഞു. സിക്ക് അമേരിക്കന്‍ കമ്മ്യൂണിറ്റിയും സംഭവത്തെ അപലപിക്കുകയും, അനുശോചനം അറിയിക്കുകയും ചെയ്യുന്നതായി ബോര്‍ഡ് ചെയര്‍മാന്‍ കവനീറ്റ് സിംഗ് ഒരു പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിട യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുദ്ധമത പുരോഹിതരും സിനഗോഗില്‍ നിന്ന സംഭവത്തില്‍ കൊല്ലപ്പെച്ചവരുടേയും പരിക്കേറ്റവരുടേയും കുടുംബാംഗങ്ങള്‍ക്ക്വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മതസ്വാതന്ത്ര്യം എന്ന അടിസ്ഥാന പ്രമാണത്തിന് ഊന്നല്‍ നല്‍കി പടുത്തുയര്‍ത്തിയ രാജ്യത്ത് ഇത്തകം സംഭവങ്ങള്‍ നടക്കുന്നത് ഖേദകരമാണെന്ന് ഇന്ത്യന്‍ സമൂം അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.