You are Here : Home / USA News

യു.എന്‍.ആസ്ഥാനത്ത് മലയാളി ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 16, 2018 11:21 hrs UTC

ന്യൂയോര്‍ക്ക് : നെടുമ്പാശ്ശേരി വിമാനതാവളം അസിസ്റ്റന്റ് കമ്മീഷ്‌നറും ചിത്രകാരനും തൃശൂര്‍ സ്വദേശിയുമായ ഫ്രാന്‍സിസ് കോടങ്കത്തിന്റെ ചിത്രപ്രദര്‍ശനം ഗാന്ധിജയന്തി ദിനത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍.അസംബ്ലി പോഡിയത്തില്‍ നടത്തി. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചു ചേര്‍ന്ന പ്രത്യേക അസംബ്ലി സമ്മേളനത്തിലാണ് ഗാന്ധിജിയുടെ ജീവിതവും സന്ദേശങ്ങളും ഉള്‍ക്കൊള്ളുന്ന 13 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നത്. ഗാന്ധിജിയുടെ ജയില്‍ ജീവിതം, നെഹ്‌റുവുമൊത്ത് പ്രവര്‍ത്തിച്ച കാലം, ദണ്ഡിയാത്ര, ജിന്നയും ഗാന്ധിജിയും എന്നിവയെല്ലാം ഖാദി തുണിയിലാണ് മനോഹരമായി ആലേഖനം ചെയ്തിരുന്നത്. യു.എന്‍. പ്രദര്‍ശനത്തിനു ശേഷം ഇതേ ചിത്രങ്ങള്‍ ന്യൂയോര്‍ക്കിലെ ശാന്തി ഫൗണ്ടേഷനിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലും പ്രദര്‍ശിപ്പിച്ചത് പൊതുജനങ്ങളുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റി. ഇതോടൊപ്പം ഒറിഗണിലെ ഡോക്ടറും, കോഴിക്കോട് സ്വദേശിയുമായ അരുണ്‍ ടു കുരുവിളയുടെ അഞ്ചു ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. അമേരിക്കന്‍ ഹൃസ്വസന്ദര്‍ശനത്തിനെത്തി ചേര്‍ന്നിട്ടുള്ള ഫ്രാന്‍സിസ് ചിത്രരചനയില്‍ നിരവധി അവാര്‍ഡിനുടമയാണ്. നാഷ്ണല്‍ ലളിത കലാഅക്കാദമി, യുനൈറ്റ്ഡ് നാഷ്ണല്‍ മെറിറ്റ് സര്‍ട്ടിഫിക്കറ്റ് , കേരള സ്റ്റേറ്റ് ലളിത കലാഅക്കാദമി അവാര്‍ഡ് എന്നിവ ഇവയില്‍ ചിലതാണ്. ഇപ്പോള്‍ കൊച്ചി ഇന്റര്‍നാഷല്‍ എയര്‍പോര്‍ട്ട് എയര്‍ കസ്റ്റംസ് കമ്മീഷണര്‍(അസിസ്റ്റന്റ്) ആയി പ്രവര്‍ത്തിക്കുന്ന ഫ്രാന്‍സീസ് 324 കോടി വിലവരുന്ന കള്ളകടത്തു വസ്തുകള്‍ പിടികൂടിയതിന് കേന്ദ്രഗവണ്‍മെന്റിന്റെ പ്രത്യേക സര്‍ട്ടിഫിക്കറ്റിനും അര്‍ഹനായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.