You are Here : Home / USA News

ടെക്സസിൽ വോട്ടർ റജിസ്ട്രേഷൻ ഒക്ടോബർ 9 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, October 04, 2018 12:55 hrs UTC

ഓസ്റ്റിൻ ∙ടെക്സസിൽ നവംബറിൽ നടക്കുന്ന മിഡ്ടേം തിരഞ്ഞെടുപ്പിൽ വോട്ടു റജിസ്ട്രർ ചെയ്യുന്നതിന് ഇനി ആറു ദിവസം കൂടി. ഒക്ടോബർ 9 നു വോട്ടർ റജിസ്ട്രേഷൻ അവസാനിക്കും. ഓൺലൈനിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാനമായി അറിയപ്പെടുന്ന ടെക്സസിൽ ഈ വർഷം കടുത്ത മത്സരമാണ് നടക്കുന്നത്. നിലവിലുള്ള സെനറ്റർ ടെഡ് ക്രൂസിന്റെ വിജയം അത്ര അനായാസമല്ല. ഗവർണർ ഗ്രോഗ് ഏബട്ടിന് കാര്യമായ എതിർപ്പില്ല എന്നാണ് കണക്കാക്കുന്നത്.

ഇരുപാർട്ടികളും വോട്ടർ റജിസ്ട്രേഷനുവേണ്ടി വീടുതോറും കയറി ഇറങ്ങുന്നുണ്ട്. നിരവധി ഇന്ത്യൻ അമേരിക്കൻ വംശജർ ഇത്തവണ വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നുണ്ട്. ഇവരുടെ വിജയപ്രതീക്ഷ വലിയൊരു ഭാഗം ഇന്ത്യൻ വോട്ടർമാരിലാണ്. പ്രവാസി ഇന്ത്യാക്കാർ വോട്ടു ചെയ്യുന്നതിലും, റജിസ്ട്രർ ചെയ്യുന്നതിലും പ്രത്യേകം താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇമിഗ്രേഷൻ വിഷയം ഏഷ്യൻ വംശജർക്ക് വലിയൊരു വെല്ലുവിളി തന്നെയാണ്. ഡമോക്രാറ്റുകൾക്ക് മിഡ് ടേം തിരഞ്ഞെടുപ്പ് വളരെ പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും റിപ്പബ്ലിക്കൻ പാർട്ടിക്കും ആത്മവിശ്വാസത്തിന് കുറവില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.