You are Here : Home / USA News

ഓർമ്മയുടെ നന്മമരം പദ്ധതി ഉദ്ഘാടനം ചെയ്തു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, September 29, 2018 12:53 hrs UTC

ഫ്ളോറിഡ∙ കേരളത്തിലുണ്ടായ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്ക്‌ ആശ്വസമേകാനായി ഒർലാന്റോ ഓർമ്മ മലയാളി അസോസിയേഷൻ രംഗത്ത്. മാതാപിതാക്കൾ നഷ്ടപ്പെട്ട് വൃദ്ധരായ അപ്പൂപ്പന്റേയും അമ്മൂമ്മയുടെയും സംരക്ഷണയിൽ കഴിയുന്ന എൽപി സ്കൂൾ വിദ്യാർഥികളായ രണ്ട് വിദ്യാർഥികൾക്ക് വീട് പുനർനിർമ്മിക്കുന്നതിനും, ഹൈസ്കൂൾ വരെ ഇവരുടെ വിദ്യാഭ്യാസം നടത്തുന്നതിനുമായി "ഓർമ്മ" മലയാളി അസോസിയേഷന്റെ നന്മ്മരം" എന്ന പേരിൽ ഒരു പദ്ധതി കുട്ടനാട്ടിൽ നടപ്പാക്കുന്നു.

പദ്ധതിയുടെ പ്രവർത്തനോൽഘാടനം ഡോ അഗസ്റ്റിൻ ജോസഫിൽ നിന്നും ആദ്യ ചെക്ക് സ്വീകരിച്ചു കൊണ്ട് ഒർലാന്റോ "ഓർമ്മ " അസോസിയേഷൻ പ്രസിഡന്റ് ആന്റണി സാബു നിർവഹിച്ചു. തദവസരത്തിൽ ഓർമ്മയുടെ സെക്രട്ടറി ജിജോ ചിറയിൽ , വൈസ് പ്രസിഡന്റ് ബാബു ചിയേഴ്സ് , ഫൊക്കാന നാഷനൽ എക്സിക്യൂട്ടീവ് മെംബർ രാജീവ് വി കുമാരൻ എന്നിവർ സന്നിഹിതരായിരുന്നു.

ഈ പദ്ധതിയുടെ വിജയത്തിലേക്കായി ഏവരുടെയും സഹായസഹകരണം ഭാരവാഹികൾ അഭ്യർഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.