You are Here : Home / USA News

അമേരിക്കൻ യുവതിയെ ഇന്ത്യൻ ഭർത്താവ് തെരുവില്‍ ഉപേക്ഷിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 17, 2018 11:02 hrs UTC

അമേരിക്കന്‍ പൗരത്വമുള്ള യുവതിയെ ഇന്ത്യയില്‍ ഭര്‍ത്താവ് തെരുവില്‍ ഉപേക്ഷിച്ചു. പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരെ സുരക്ഷിതമായി അമേരിക്കയിലേക്കു തിരിച്ചയച്ചു. തമിഴ്‌നാട്ടിലെ കാഞ്ചിപുരത്ത് ആണ് സംഭവം. ഭര്‍ത്താവുമായി ഉണ്ടായ കശപിശയെ തുടര്‍ന്ന് അയാള്‍ ഭാര്യയെ കാറില്‍ കയറ്റി കാഞ്ചിപുരത്ത് ഉപേക്ഷിക്കുകയായിരുന്നു. അല്പ വസ്ത്രങ്ങളുമായി അലഞ്ഞു തിരിഞ്ഞു നടന അവര്‍ ഓട്ടോറിക്ഷാ ഡ്രൈവറുമായി സംസാരിക്കുന്നതിനിടെയാണ് ഇവരെ പോലീസ് കാണുന്നതും ചോദ്യം ചെയ്യുന്നതും. സംഭവമറിഞ്ഞ് ഭര്‍ത്താവുമായി പോലീസ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു എങ്കിലും അയാള്‍ പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ചെന്നൈയിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് മായി ബന്ധപ്പെട്ട യുവതിയെ നാട്ടിലേക്ക് വിമാനത്തില്‍ കയറ്റി അയക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.