You are Here : Home / USA News

ഇമ്മിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയ 364 പേരില്‍ ആറു ഇന്ത്യക്കാരും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 12, 2018 09:07 hrs UTC

ഷിക്കാഗോ: ഇല്ലിനോയ്‌സ്, ഇന്ത്യാന, കാന്‍സസ്, കെന്റുക്കി, മിസ്സോറി, വിസ്‌കോണ്‍സില്‍ തുടങ്ങിയ ആറു സംസ്ഥാനങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ യു.എസ്. ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ്അനധികൃത കുടിയേറ്റക്കാരും, ക്രിമിനല്‍സും ഉള്‍പ്പെടെ പിടികൂടിയ 364 പേരില്‍ ആറു ഇന്ത്യക്കാരും ഉള്ളതായി ഫെഡറല്‍ ഏജന്‍സി സെപ്റ്റംബര്‍ 11 ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത് രാജ്യങ്ങളില്‍ നിന്നുളളവരാണ് പിടികൂടിയവര്‍. കൊളംബിയ, ചെക്ക് റിപ്പബ്ലിക്ക്, ഇക്വഡോര്‍, ജര്‍മ്മനി, ഗ്വാട്ടിമാല, ഹോണ്‍ഡ്രാസ്, മെക്‌സിക്കൊ, സൗദി അറേബ്യ, ഉക്രെയ്ന്‍, ഇന്ത്യ തുടങ്ങിയവരാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ 187 പേരാണ്. 364 പേരില്‍ 16 പേര്‍ സ്ത്രീകളും മെക്‌സിക്കോയില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും(236). ലൈംഗീക പീഡന കേസ്സില്‍ പിടികൂടി ഐസി.ഇ. കസ്റ്റഡിയില്‍ അമേരിക്കയില്‍ നിന്നും നാടുകടത്തല്‍ നടപടി നേരിടുന്ന ചിക്കാഗൊയില്‍ നിന്നുള്ള 25ക്കാരനായ യുവാവും ഇതില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായ പകുതിയിലധികം പേരെ പുറത്താക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായി ഫെഡറല്‍ ഏജന്‍സി പറഞ്ഞു. കര്‍ശന പരിശോധന ആരംഭിച്ചതോടെ മെക്‌സിക്കന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറുന്നവരുടെ എണ്ണം വളരെ കുറഞ്ഞിട്ടുണ്ട്. ഇവിടെ അനധികൃതമായി കഴിയുന്നവര്‍ ഏതു നിമിഷവും പിടികൂടാം എന്ന സ്ഥിതിയിലാണ്. ട്രമ്പു ഭരണകൂടം അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.