You are Here : Home / USA News

ചിക്കാഗോ ഫൊറെയിന്‍ ഫെസ്റ്റ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, September 12, 2018 09:04 hrs UTC

സ്റ്റീഫന്‍ ചൊള്ളമ്പേല്‍ (പി. ആര്‍. ഒ)

ചിക്കാഗോ: ചിക്കാഗോ ക്‌നാനായ കത്തോലിക്ക ഫൊറോന ദൈവാലയത്തിന്റെ കീഴിലുള്ള മോര്‍ട്ടണ്‍ഗ്രോവ്, ഡിട്രോയിറ്റ്, മിനസോട്ട എന്നീ ഇടവകകളെ സമന്വയിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ വര്‍ഷത്തെ "ഫൊറെയിന്‍ ഫെസ്റ്റ്" ഒക്ടോബര്‍ 27ന് ശനിയാഴ്ച രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് ആറുമണി വരെ ചിക്കാഗോ സേക്രഡ് ഹാര്‍ട്ട് ഫൊറോന ദൈവാലയത്തില്‍ വച്ച് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, മിയാവോ രൂപത മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍ എന്നിവര്‍ അന്ന് നടക്കുന്ന ചടങ്ങില്‍ മുഖ്യ അതിഥികളായി പങ്കെടുക്കും. കത്തോലിക്ക വിശ്വാസത്തെയും ക്‌നാനായ പാരമ്പര്യങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ട് അവയെ കൂടുതല്‍ കരുത്താര്‍ജിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന ഈ വര്‍ഷത്തെ ഫൊറെയിന്‍ ഫെസ്റ്റ്‌ന്റെ വിജയകരമായ ക്രമീകരണങ്ങള്‍ക്ക് ക്‌നാനായ റീജിയന്‍ ഡയറക്ടറും മോര്‍ട്ടണ്‍ ഗ്രോവ് സെ.മേരീസ് ഇടവക വികാരിയുമായ മോണ്‍സിഞ്ഞോര്‍ തോമസ് മുളവനാല്‍, സേക്രഡ് ഹാര്‍ട്ട് ഫൊറോന വികാരി ഫാദര്‍ എബ്രഹാം മുത്തോലത്ത്, അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍, ഡിട്രോയിറ്റ് സെ. മേരീസ് ഇടവക വികാരി ഫാദര്‍ ജെമി പുതുശ്ശേരില്‍, മിനസോട്ട ഇടവക വികാരി ഫാദര്‍. ബിജു പാട്ടശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു.

 

ഫൊറെയിന്‍ ഫെസ്റ്റ്‌നായി വിവിധ മേഖലയില്‍ നേതൃത്വം കൊടുക്കുവാന്‍ തെരഞ്ഞെടുത്തിരിക്കുന്ന കമ്മ്റ്റി കണ്‌വീനര്‍മാര്‍ താഴെപ്പറയുന്നവരാണ്. ജനറല്‍ കണ്‍വീനര്‍: സഖറിയ ചേലയ്ക്കല്‍, ഫൈനാന്‍സ്: പോള്‍സണ്‍ കുളങ്ങര, ഫുഡ്: കുരിയന്‍ നെല്ലാമറ്റം, ലിറ്റര്‍ജി: ഫിലിപ്പ് കണ്ണോത്തറ, ചര്‍ച്ച് ക്വയര്‍: സജി മാലിതുരുത്തേല്‍. സെമിനാര്‍: ജെയ്‌മോന്‍ നന്ദികാട്ട്, എന്റെര്‍ടെയിന്‍മെന്‍റ്: സിമി തൈമ്യാലില്‍ (ഡിട്രോയിറ്റ്), യൂത്ത്: സാബു മുത്തോലത്ത്, ഇന്‍ഫെന്റെസ്: ട്വിങ്കിള്‍ തോട്ടിച്ചിറയില്‍, ചില്‍ഡ്രന്‍: ബിനു ഇടകരയില്‍, ഏഞ്ചല്‍സ്മീറ്റ്: ജ്യോതി ആലപ്പാട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.