You are Here : Home / USA News

അവര്‍ക്കൊപ്പം സിനിമയുടെ സോങ്‌സ് റിലീസ് സെപ്റ്റംബര്‍ 7നു

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, September 07, 2018 06:44 hrs EDT

ചില കാഴ്ചകള്‍ കണ്ണുകൊണ്ടല്ല , ഹൃദയം കൊണ്ടാണ് കാണേണ്ടത് എന്ന സന്ദേശമാണ് ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.വളരെ വ്യത്യസ്തമായ പ്രമേയത്തില്‍ പുര്‍ണ്ണമായും അമേരിക്കന്‍ പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ സിനിമ ഏറെ പുതുമകളും പ്രത്യേകതകളും അവകാശപ്പെടുന്നു.ഓരോ അമേരിക്കന്‍ മലയാളിക്കും അഭിമാനം പകരും വിധം ഈ ദൃശ്യവിരുന്നിന്‍റെ എല്ലാ മേഖലകളിലും തന്നെ അമേരിക്കന്‍ പ്രവാസി മലയാളിയുടെ കലാസ്‌നേഹത്തിന്‍റെയും നൈപുണ്യത്തിന്‍റെയും കരുണയുടെയും കയ്യൊപ്പു പതിഞ്ഞിട്ടുണ്ട് 'ഭൂമിയിലെ പറുദീസ' എന്ന് വിളിക്കുന്ന ഈ പ്രവാസഭൂവില്‍ എത്തപ്പെട്ടവര്‍ നേരിടേണ്ടിവരുന്ന കഠിന സാഹചര്യങ്ങളും നിസ്സഹായവസ്ഥകളും ആദ്യമായി മറയില്ലാതെ അഭ്രപാളികളില്‍ പകര്‍ത്തിയിരിക്കുന്നു. TLC (Tender Love Care ) യിലൂടെ അവര്‍ സമൂഹത്തിന്‍റെ ഭാഗമാകുന്നത് എങ്ങനെ എന്നും 'അവര്‍ക്കൊപ്പം 'പ്രേക്ഷകരോട് പറയുന്നു. അമേരിക്കയില്‍ ഋഷി മീഡിയയുമായി സഹകരിച്ചാണ് ഈ സിനിമ പുറത്തിറങ്ങുന്നത്.ഇതിലെ മനോഹരമായ അഞ്ചു സിനിമ ഗാനങ്ങളും തീര്‍ച്ചയായും സംഗീത ആസ്വാദകര്‍ക്ക് ഒരു വിരുന്നാകും എന്ന് പ്രത്യാശിക്കുന്നു. ഈ കഥ കലാമൂല്യമുള്ള തിരക്കഥ ആക്കിയിരിക്കുന്നത് അജിത് എന്‍.നായര്‍ ആണ് .

കഥയും സംവിധാനവും ഗണേഷ് നായര്‍ . നിഷികാന്ത് ഗോപി ,അജിത് നായര്‍ എന്നിവരുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ ഗിരിസൂര്യ ഈണം നല്‍കി , ജാസി ഗിഫ്റ്റ് ,ബിജു നാരായണന്‍,നജിം അന്‍ഷാദ് ,കാര്‍ത്തിക ഷാജി ,ഗിരി സൂര്യ , ജ്യോത്സന , ബിന്നി കൃഷ്ണകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .അമേരിക്കന്‍ പ്രവാസി മലയാളികളായ കൊച്ചുണ്ണി ഇളവന്‍ മഠം (എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ) , മനോജ് നമ്പ്യാര്‍ (ഡയറക്ടര്‍ ഫോട്ടോഗ്രാഫി ), ലിന്‍സെന്‍റ് റാഫേല്‍ (എഡിറ്റിംഗ് ) ഷാജന്‍ ജോര്‍ജ് ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , ശ്രീ പ്രവീണ്‍ ( അസിസ്റ്റന്റ്‌റ് ഡയറക്ടര്‍ ) , അവര്‍ക്കൊപ്പത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ മുണ്ടാടനൊപ്പം റെജി ഫിലിപ് ,എബി ജോണ്‍ ഡേവിഡ് എന്നിവരാണ് . പാര്‍ത്ഥസാരഥി പിള്ള (കാസ്റ്റിങ് ഡയറക്ടര്‍ ) ജയരാജ് ഋഷികേശന്‍ നായര്‍ തുടങ്ങി ഒട്ടനവധി പ്രതിഭകള്‍ ഈ ചിത്രത്തിന്റെ അണിയറയില്‍ കലാപാടവം തെളിയിച്ചിരിക്കുന്നു. ചിത്രീകരണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പിന്തുണയും സേവനവും നല്‍കിയവര്‍ അനവധിയാണ് .

ബാലന്‍ വിജയന്‍ റൂബി ഗ്രൂപ്പ് , വിനോദ് കെ.ആര്‍ ,കെ , രമേശ് എം ചാനല്‍ ,എബിസണ്‍ എബ്രഹാം ,ബിജു ഓമല്ലൂര്‍,അരവിന്ദ് ജി .പദ്മനാഭന്‍ ,സുരേന്ദ്രന്‍ നായര്‍ ,ഗിരീഷ് നായര്‍,വില്‍സണ്‍ ഡാനിയേല്‍ ,കുമ്പളത്തു പദ്മകുമാര്‍ ,ഗോപന്‍ ജി.നായര്‍, ജയദേവ് നായര്‍ ,ഡോ .പദ്മജ പ്രേം , ഡോ .രാമചന്ദ്രന്‍ ,ഡോ .ഫ്രാന്‍സിസ് ക്‌ളമന്‍റ് ,അപ്പുക്കുട്ടന്‍ പിള്ള ,ജനാര്‍ദ്ദനന്‍ തോപ്പില്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്. മീഡിയ ലൈസനും പി ആര്‍ ഒയും ആയി ശ്രീകുമാര്‍ ഉണ്ണിത്താന്‍ പ്രവര്‍ത്തിക്കുന്നു . പോസ്റ്റര്‍ ഡിസൈന്‍സ് നിര്‍വഹിച്ചിരിക്കുന്നത് സത്യന്‍സ് കോഴിക്കോട്. ശ്രുതിലയ ബാന്‍ഡ് ചിക്കാഗോ ചിത്രത്തില്‍ ഭാഗമാകുന്നു . ഹാപ്പി റൂബിസ് സിനിമയാണ് 'അവര്‍ക്കൊപ്പം ' തീയറ്ററുകളില്‍ എത്തിക്കുന്നത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More