You are Here : Home / USA News

ഭവന രഹിതനെ സഹായിക്കുന്നതിന് ഗോ ഫണ്ട് മിയിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയിൽ ഹാജരാകാൻ ഉത്തരവ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 06, 2018 12:53 hrs UTC

മൗണ്ട് ഹോളി (ന്യുജേഴ്സി) ∙ ഭവന രഹിതനായ ജോണി ബബിറ്റിനെ സഹായിക്കുന്നതിന് ഗോ ഫണ്ട് മിയിലൂടെ പിരിച്ചെടുത്ത തുകയുടെ കണക്കുമായി കോടതിയിൽ ഹാജരാകണമെന്ന് ബർളിലിംഗ് ടൺ കൗണ്ടി സുപ്പീരിയർ കോടതി ജ‍ഡ്ജി പോള ഡൊ സെപ്റ്റംബർ അഞ്ചിന് ഉത്തരവിട്ടു.

വാഹനത്തിലെ ഗ്യാസ് തീർന്നുപോയ സാഹചര്യത്തിൽ ജോണി ബബിറ്റ് തന്റെ കൈവശം ഉണ്ടായിരുന്ന ആകെ സമ്പാദ്യമായ 20 ഡോളർ ഉപയോഗിച്ച് കാറ്റി മെക്ലിയറിന് ഗ്യാസ് വാങ്ങി നൽകി വലിയൊരു ആപത്തിൽ നിന്നും രക്ഷിച്ചതിനാണ് കാറ്റിയും ബോയിഫ്രണ്ടും ചേർന്ന് ഗോ ഫണ്ട് മിയിലൂടെ 400,000 ഡോളർ പിരിച്ചെടുത്തത്. ഇത്രയും സംഖ്യ തനിക്ക് ലഭിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി ജോണി ബബിറ്റ് നൽകിയ ഹർജിയിലാണ് വീണ്ടും കോടതിയുടെ ഉത്തരവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More