You are Here : Home / USA News

ട്രൈസ്റ്റേറ്റ് മലയാളികൾ കാൻജ് ഗ്രാൻഡ് കേരള ഫണ്ട് റെയ്‌സർ ഓണം ആഘോഷങ്ങൾക്കായി ഒരു കുടക്കീഴിൽ

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Wednesday, September 05, 2018 10:58 hrs UTC

ന്യൂജേഴ്‌സി : കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌­സി (കാൻജ്) റീ ബിൽഡ് കേരള കാമ്പയിനിന്റെ ഭാഗമായി നടത്തുന്ന കാൻജ് ഗ്രാൻഡ് കേരള ഫണ്ട് റെയ്‌സർ പരിപാടികൾക്ക് പൂർണ പിന്തുണയുമായി ട്രൈസ്റ്റേറ്റ് മലയാളികൾ, സെപ്തംബർ 8 ശനിയാഴ്ച ന്യൂ ജേഴ്‌സി ഈസ്റ്റ് ബ്രോൺസ്‌വിക്കിലുള്ള ജോ ആൻ മജെസ്ട്രോ പെർഫോമിംഗ് ആർട്സ് സെന്ററിൽ വച്ച് നടത്തപ്പെടുന്ന ഫണ്ട് റെയ്‌സർ പരിപാടികൾക്കാണ് മറ്റു സ്റ്റേറ്റുകളിൽ നിന്നുമുള്ള മലയാളികളും സംഘടനകളും പിന്തുണയുമായി കാൻജ് ഓണം ചടങ്ങുകളിൽ പങ്കെടുക്കുന്നത്, എല്ലാ വർഷവും ഓണത്തിന് ഒത്തുകൂടുന്ന മലയാളികൾ പതിനായിരങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഒഴുകിക്കയറിയ കഷ്ടപ്പാടുകൾക്ക് അറുതി വരുത്തുവാൻ ലോകമെമ്പാടുമുള്ള മലയാളികളോട് തോൾ ചേർന്ന് ജാതി മത വർഗ വർണ ഭാഷകൾക്ക് അതീതമായി ചടങ്ങുകൾ റദ്ദാക്കി കേരളത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചപ്പോൾ ഇല്ലാതെയായ ഒരു അവസരമാണ് ഈ ഓണം ആഘോഷച്ചടങ്ങുകളിലൂടെ ട്രൈസ്റ്റേറ്റ് മലയാളികൾക്ക് തിരികെ ലഭിക്കുന്നത്, കേരളത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഫണ്ട് ശേഖരിക്കുവാൻ ഒരു അവസരം കൂടി കൈവരുന്നതിൽ ഉള്ള സന്തോഷവും മലയാളികൾ മറച്ചു വെക്കുന്നില്ല,

സെപ്തംബർ 8 ശനിയാഴ്ച ഉച്ചക്ക് പതിനൊന്നു മണിയോട് കൂടെ ആരംഭിക്കുന്ന ചടങ്ങുകളിൽ ചെണ്ടമേളത്തോടും താലപ്പൊലിയോടും കൂടി മാവേലി മന്നനെ വരവേൽക്കുകയും ചടങ്ങിലേക്ക് ആനയിക്കുകയും നൃത്ത നൃത്യങ്ങളും ചെറു നാടകവും കൂടാതെ ന്യൂ ജേഴ്‌സി അർബൻ ബീറ്റ്‌സ് അവതരിപ്പിക്കുന്ന "തുമ്പപ്പൂവ്" എന്ന ഗാനമേള വിത്ത് ലൈവ് ഓർക്കസ്ട്ര തുടങ്ങിയ എന്റർടൈൻമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും, സിത്താർ പാലസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്നു. കേരളാ ചേംബർ ഓഫ് കോമേഴ്‌സ് ഓഫ് നോർത്ത് അമേരിക്കയും (കെ സി സി എൻ എ ) കാൻജിനൊപ്പം ഈ സംരംഭത്തിൽ ഒപ്പമുണ്ടെന്ന് ഫണ്ട് റെയ്‌സിംഗ് ചെയർ അനിയൻ ജോർജ്, ചെയർമാൻ ദിലീപ് വർഗീസ് എന്നിവർ അറിയിച്ചു, പ്രസിഡന്റ് ജെയിംസ് ജോർജ്, ജനറൽ സെക്രട്ടറി ദീപ്തി നായർ, ട്രഷറർ ജോസഫ് ഇടിക്കുള, ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, കൺവീനർമാരായ റോയ് മാത്യു, ജയ് കുളമ്പിൽ, കോ കൺവീനേഴ്‌സ് ആയ ബിൻസി ഫ്രാൻസിസ്, തുമ്പി അൻസൂദ്,ജോയിന്റ് ട്രഷറർ ബൈജു വർഗീസ്, വൈസ് പ്രസിഡന്റ്‌ ജയൻ എം ജോസഫ്, ജോയിന്റ് സെക്രട്ടറി ജിനേഷ് തമ്പി, സഞ്ജീവ്കുമാർ കൃഷ്ണൻ (പബ്ലിക്‌ ആൻഡ്‌ സോഷ്യൽ അഫയേഴ്സ്) സോഫി വിൽ‌സൺ (ചാരിറ്റി അഫയേഴ്സ്), ജൂഡി പോൾ (യൂത്ത് അഫയേഴ്സ്), സൗമ്യ റാണ (കൾച്ചറൽ അഫയേഴ്സ്) ബസന്ത് എബ്രഹാം കൂടാതെ ട്രസ്റ്റി ബോർഡ് മെംബറും ഫോമാ ജനറൽ സെക്രട്ടറിയുമായ ജിബി തോമസ് മോളോപറമ്പിൽ, മാലിനി നായർ, ജോസ് വിളയിൽ, അലക്സ് മാത്യു തുടങ്ങി എല്ലാവരും കാൻജ് - കെ സി സി എൻ എ കേരള ഫ്ളഡ് റിലീഫ് ഫണ്ട് റെയ്‌സിംഗ് പ്രോഗ്രാമിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി പിന്നണിയിലുണ്ട്,

കൂടുതൽ വിവരങ്ങൾക്കും പ്രവേശന ടിക്കറ്റുകൾക്കും visit .www.kanj.org or വിളിയ്കുക : ജെയിംസ് ജോർജ് -973-985-8432 . അനിയൻ ജോർജ് : ‭(908) 337-1289‬. ജിബി തോമസ് : 914-573-1616. ജോസഫ് ഇടിക്കുള : 201-421-5303. ദീപ്തി നായർ : ‭732 -318-0574‬. ബൈജു വർഗീസ് :‭ 914 -349-1559‬. റോയ് മാത്യു : ‭908 -418-8133‬. ജയ് കുളമ്പിൽ : ‭848 - 228 - 0908.‬ സഞ്ജീവ് കുമാർ : ‭732- 306 -7406‬. ജയൻ ജോസഫ് :‭908 - 400-2635‬. ബിൻസി ഫ്രാൻസിസ് : 908 -210 -3514‬.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.