You are Here : Home / USA News

ന്യുയോർക്കിൽ സംയുക്ത ഓർത്തഡോക്സ് കൺവൻഷൻ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Tuesday, September 04, 2018 12:23 hrs UTC

ന്യുയോർക്ക്∙ കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് ഓഫ് ബ്രൂക്ക്‌ലിൻ, ക്വീൻസ്, ലോങ് ഐലൻഡിന്റെ ആഭിമുഖ്യത്തിൽ സംയുക്ത ഓർത്തഡോക്സ് കൺവൻഷൻ നടത്തുന്നു. സെപ്റ്റംബർ 14 മുതൽ 16 വരെ ഫ്ലോറൽ പാർക്കിലെ ഔവർ ലേസി ഓഫ് ദി സ്നോസ് റോമൻ കാത്തലിക്ക് ചർച്ചിൽ (258-15 80th Ave, Fooralpark, Ny-11004) വെച്ചാണ് ത്രിദിന കൺവൻഷൻ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് 6.30 മുതൽ 7 വരെ നമസ്ക്കാരവും മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടാവും. സുവിശേഷ പ്രസംഗത്തിന് മുൻപും പിൻപും ഫാ. ജോൺ തോമസിന്റെ നേതൃത്വത്തിൽ ജോസഫ് പാപ്പൻ ഈണം പകർന്ന ഗാനങ്ങൾ യോഗത്തെ ധന്യമാക്കും. മൂന്നു ദിവസങ്ങളിലും ഫാ. ഐസക്ക് ബി. പ്രകാശ് (വികാരി–സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ചർച്ച്, ഹൂസ്റ്റൺ) സുവിശേഷ യോഗം നയിക്കും. ഞായറാഴ്ച വൈകുന്നേരം അലഹബാദ് ഭദ്രാസന അധ്യക്ഷൻ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അനുഗ്രഹ പ്രഭാഷണം നടത്തുകയും ആശീർവാദം നൽകുകയും ചെയ്യും. സ്തോത്ര കാഴ്ചയിൽ നിന്ന് ലഭിക്കുന്ന തുക കേരളത്തിന്റെ ദുരിത നിവാരണ സംരംഭങ്ങൾക്കായി നൽകും വിവരങ്ങൾക്ക്: പ്രസിഡന്റ് ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ : 516 996 488,, സെക്രട്ടറി തോമസ് വർഗീസ് : 917 731 7493, ട്രഷറാർ ഫിലിപ്പോസ് സാമുവൽ : 516 312 2902, പ്രോഗ്രാം കോ ഓർഡിനേറ്റർ : മേരി ജോൺ, സിബു ജേക്കബ്, ഗായഗസംഘം കോ–ഓർഡിനേറ്റർ: ഫെനു മോഹൻ, മിനി കോശി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More