You are Here : Home / USA News

ഫാ. ടോം ഉഴുന്നാലിൽ ബ്രോങ്ക്സ് ദേവാലയത്തിൽ വി. കുർബാന അർപ്പിക്കും

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Tuesday, September 04, 2018 12:21 hrs UTC

ന്യൂയോർക്ക്∙ ഐഎസ്എസ് ഭീകരരുടെ തടങ്കലിൽ നിന്നും മോചിതനായ ഫാ. ടോം ഉഴുന്നാലിൽ, സെപ്റ്റംബർ അഞ്ചിനു വൈകുന്നേരം ഏഴു മണിക്ക്, ബ്രോങ്ക്സ് സെന്റ് തോമസ് സിറോ മലബാർ ഫൊറോന ദേവാലയത്തിൽ വി. കുർബാന അർപ്പിക്കുന്നു. തുടർന്ന് ഫാ. ടോം ഉഴുന്നാലിന് സ്വീകരണവും അദ്ദേഹത്തിന്റെ മറുപടി പ്രസംഗവും ഉണ്ടായിരിക്കും. തിരുക്കർമ്മങ്ങളിലേക്ക് എല്ലാ വിശ്വാസികളേയും വികാരി ഫാ. ജോസ് കണ്ടത്തിക്കുടി സ്വാഗതം ചെയ്യുന്നു. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച മാതാവിന്റെ എട്ടു നോമ്പ് ആചരണം തുടരുന്നു. എല്ലാ ദിവസവും വൈകുന്നേരം 7 മണിക്ക് വി. കുർബാനയും, ജപമാലയും മാതാവിന്റെ നൊവേനയും ഉണ്ടായിരിക്കും. എട്ടുനോമ്പിന്റെ സമാപന ദിവസമായ ശനിയാഴ്ച രാവിലെ ഒമ്പതു മണിക്കാണു തിരുകർമ്മങ്ങൾ. എല്ലാ വിശ്വാസികളേയും ബ്രോങ്ക്സ് ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More