You are Here : Home / USA News

യു എന്‍ അസിസ്റ്റന്റ്‌സെക്രട്ടറി ജനറലായി സത്യ എസ് തൃപാദിയെ നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, September 04, 2018 12:13 hrs UTC

ന്യൂയോര്‍ക്ക്: യു എന്‍ അസിസ്റ്റന്റ് സക്രട്ടറി ജനറലായി സത്യ എസ് തൃപാദിയെ നിയമിച്ചതായി ആഗസ്റ്റ് 27 ന് യു എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയൊ ഗട്ടറിസിന്റെ അറിയിപ്പില്‍ പറയുന്നു. ന്യൂയോര്‍ക്ക് ഓഫീസ് ഓഫ് ന്യൂ നൈറ്റ്ഡ് നാഷന്‍സ് എന്‍വയണ്‍മെന്റ് തലവനായും സത്യ തൃപാഠിയെ ചുമതലപ്പെടുത്തിയതായും യു എന്‍ ന്റെ ഔദ്യോഗിക അറിയിപ്പില്‍ ചൂണ്ടിക്കാട്ടി. ഡവലപ്‌മെന്റ് എക്കണോമിസ്റ്റും, ലോയറുമായി 35 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ത്രിപാഠി 1998 മുതല്‍ യുനൈറ്റഡ് നാഷന്‍സില്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ യു എന്‍ പ്രതിനിധിയായിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. 2017 മുതല്‍ യു എസ് അസിസ്റ്റന്റ് സെക്രട്ടറി ജനറലായി ചുമതല വഹിച്ചിരുന്ന ട്രിനാഡാഡില്‍ നിന്നുള്ള എലിയറ്റ് ഹാരിസിന് പകരമാണ് തൃപാഠിയുടെ നിയമനം. വേള്‍ഡ് എക്കണോമിക്‌സ് ഫോറം ഗ്ലോബല്‍ അഡൈ്വസറി കൗണ്‍സില്‍ അംഗമായിരുന്ന ത്രിപാഠി കോമേഴ്‌സില്‍ ബിരുദാനന്തര ബിരുദവും, ബര്‍ഹംപൂര്‍ യുണിവേഴ്‌സിറ്റിയില്‍ (ഇന്ത്യ) നിന്ന് ലൊയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More