You are Here : Home / USA News

വൈറ്റ് പ്ലെയിന്‍സ് പള്ളിയില്‍ ജനനപ്പെരുന്നാളിനു കൊടിയേറി

Text Size  

Story Dated: Tuesday, September 04, 2018 12:12 hrs UTC

ന്യൂയോര്‍ക്ക്: വൈറ്റ്‌പ്ലെയിന്‍സ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയില്‍ (99 Park Ave, White Plains, New York.) ആണ്ടുതോറും നടത്തിവരാറുള്ള വിശുദ്ധ ദൈവമാതാവിന്റെ ജനനപ്പെരുാളിനു സെപ്റ്റംബര്‍ 1ാം തീയതി ശനിയാഴ്ച കൊടിയേറി. അന്നേ ദിവസം രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വിശുദ്ധ കുര്‍ബ്ബാനയും അനുഷ്ഠിക്കപ്പെട്ടു. പെരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം സന്ധ്യാപ്രാര്‍ത്ഥനയ്ക്കു ശേഷം ആരംഭിച്ചു. പ്രഥമ ദിവസത്തെ വചനശുശ്രൂഷ ഇടവകവികാരി റവ. ഫാ. പൗലൂസ് പീറ്റര്‍ നിര്‍വഹിച്ചു. രണ്ടാം ദിവസമായ ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരം സന്ധ്യാ പ്രാര്‍ത്ഥനയും റവ. ഫാ. ബ്രിന്‍സ് മാത്യുവിന്റെ വചനശുശ്രൂഷയും ഉണ്ടായിരുന്നു. മൂന്നാം ദിവസമായ തിങ്കളാഴ്ച രാവിലെ വി. കുര്‍ബ്ബാനയും വൈകുന്നേരം റവ. ഫാ. ബ്രിന്‍സ് മാത്യുവിന്റെ വചനശുശ്രൂഷയും നടന്നു. സെപ്റ്റംബര്‍ 4ാം തീയതി ചൊവ്വാഴ്ച മുതല്‍ സെപ്റ്റംബര്‍ 7ാം തീയതി വരെ എല്ലാ ദിവസവും രാവിലെ 5 മണിക്ക് പ്രഭാത നമസ്‌കാരവും 5.30 ന് വിശുദ്ധ കുര്‍ബ്ബാനയും വൈകുന്നേരം 6 മണിക്ക് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. റവ. ഫാ. ബ്രിന്‍സ് മാത്യു, റവ. ഫാ. മാത്യു കോശി, റവ. ഫാ. നൈനാന്‍ ഉമ്മന്‍ എന്നിവരാണ് തുടര്‍ന്നുള്ള ദിവസങ്ങളില്‍ വചനശുശ്രൂഷ നിര്‍വഹിക്കുന്നത്. വെള്ളിയാഴ്ച മൂന്നു മണിക്ക് റിട്രീറ്റും ക്രമീകരിച്ചിട്ടുണ്ട്. പെരുന്നാള്‍ ദിനമായ സെപ്റ്റംബര്‍ 8ാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരം, 9.45 ന് ഇടവക മെത്രാപ്പോലീത്താ അഭി. സഖറിയാ മാര്‍ നിക്കൊളോവോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 12 മണിക്ക് റാസ, 1 മണിക്ക് സമാപന പ്രാര്‍ത്ഥനയും ആശീര്‍വാദവും, 1.30 ന് സ്‌നേഹവിരുന്ന്. എട്ടുനോമ്പാചരണത്തിലും വചനശുശ്രൂഷകളിലും ദൈവമാതാവിന്റെ ജനനപ്പെരുാളിലും ഭക്തിപൂര്‍വം സംബന്ധിച്ച് വി. മാതാവിന്റെ മദ്ധ്യസ്ഥതയില്‍ അഭയം പ്രാപിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും, ആത്മ ശരീരങ്ങളുടെ നവീകരണത്തിനും എല്ലാ വിശ്വാസികളെയും ക്രിസ്തുയേശുവിന്റെ ധന്യ നാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുുന്നുവെന്ന് വികാരി റവ. ഫാ. പൗലൂസ് റ്റി. പീറ്റര്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. ഫാ. പൗലൂസ് പീറ്റര്‍, വികാരി (516) 4566494 റ്റെയ്മി തോമസ്, സെക്രട്ടറി (845) 5219951 അജി പാലപ്പിള്ളില്‍, ട്രഷറര്‍ (914) 2025015

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.