You are Here : Home / USA News

ആത്മസംഗീതം –2018 സെപ്റ്റംബർ 8 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Sunday, September 02, 2018 03:57 hrs UTC

ഡാലസ്∙ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഇടവകയുടെ ധനശേഖരണാർഥവും യുവജന സഖ്യത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗവുമായും നടത്തപ്പെടുന്ന ആത്മസംഗീതം 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. സെപ്റ്റംബർ 8 നു വൈകുന്നേരം 6 ന് മാർത്തോമ്മാ ഇവന്റ് സെന്ററിൽ വച്ചാണ് (Mar Thoma Event Center 11550 Luna Rd, Dallas, TX-75234) പരിപാടി നടത്തുന്നത്.

ഗായകരായ കെ. ജി. മാർക്കോസ്, ബിനോയി ചാക്കോ, പുതുപ്രതിഭകളായ ജോബ് കുര്യൻ, അന്ന ബേബി മറ്റു സംഗീതജ്ഞർ ഉൾപ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓർക്കസ്ട്ര ഒരുക്കുന്ന ആത്മസംഗീതം ഒരു വേറിട്ട ഒരു സംഗീതാനുഭവം ആയിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

വികാരി റവ. ഡോ. ഏബ്രഹാം മാത്യു, അസിസ്റ്റന്റ്, വികാർ റവ. ബ്ലസിൻ കെ. മോൻ കൺവീനേഴ്സ് ആയ ജോബി ജോൺ, ജോ ഇട്ടി തുടങ്ങിയവർ നേതൃത്വം നൽകുന്ന വിവിധ കമ്മറ്റികളോടൊപ്പം യുവജന സഖ്യം അംഗങ്ങളും ഇടവക അംഗങ്ങളും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു. വിവരങ്ങൾക്ക് : റവ. ഡോ. ഏബ്രഹാം മാത്യു : 214 886 4532, റവ. ബ്ലസിൻ കെ. മോൻ : 972 951 0320, ജോബി ജോൺ : 214 235 3888,ജോ ഇട്ടി : 214 604 1058.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More