You are Here : Home / USA News

ന്യൂയോർക്ക് റിവൈവൽ 2018 സമാപിച്ചു.

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, August 31, 2018 01:43 hrs UTC

യുവജന വിഭാഗങ്ങളെ പ്രതിനിധികരിച്ചു ഇവാ: ബോബി തോമസും, ബ്രദർ ജോസിയ്യ ജയിംസും സംസാരിച്ചു. സിസ്റ്റേഴ്സായ പ്രസീതയും, സിമിയും പങ്കെടുത്തു. വിവിധ ദിനങ്ങളിലെ മീറ്റിങ്ങുകൾക്കു, പാസ്റ്ററന്മാരായ, ഇട്ടി അബ്രഹാം, ജയിംസ് ജോർജ്, മോനിമാത്യു, കുരിയൻ തോമസ്, ജേക്കബ് ജോർജ്, വിൽ‌സൺ വർക്കി, ജോയി പി ഉമ്മൻ തുടങ്ങിയവർ കാർമികത്വം വഹിച്ചു

‌വിവിധ ദിവസങ്ങളിലെ സന്ദേശങ്ങൾ പാസ്റ്ററന്മാരായ പൊടിയൻ തോമസ്, ജേക്കബ് കുരുവിള, ബിജു ജോർജ് എന്നിവർ പരിഭാഷപ്പെടുത്തി. ജിം എബ്രഹാം, പാസ്റ്റർ സാംകുട്ടി ചാക്കോ, പാസ്റ്റർ ബിജു ടി ഫിലിപ്പ് പാസ്റ്റർ ജേക്കബ് ജോർജ്, പാസ്റ്റർ വിൽ‌സൺ ജോസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഈ ദിനങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്ത ഏവർക്കും ജോബി ജോയി നന്ദി അറിയിച്ചു.

പുതിയ അധ്യായന വർഷം ആരഭിക്കുന്നതിനാൽ, സ്കൂൾ, കോളജ് വിദ്യാർഥികൾക്കു വേണ്ടി പ്രത്യേക അനുഗ്രഹ പ്രാർഥനയും നടന്നു. ഓഗസ്റ്റ് 26 നു സഭാ ആരാധനയോടുകൂടി മീറ്റിങ്ങുകൾക്കു സമാപനമായി. അടുത്തവർഷം ഓഗസ്റ്റ് 18 മുതൽ 25 വരെ ഉപവാസ പ്രാർഥനയും ഉണർവ് യോഗങ്ങളും നടത്തപ്പെടും

.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.