You are Here : Home / USA News

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം ‘പ്രളയ ദുരിതാശ്വാസം’ചര്‍ച്ച

Text Size  

Story Dated: Friday, August 31, 2018 01:38 hrs UTC

ഡാലസ്∙ സെപ്റ്റംബര്‍ ഒന്നിനു സംഘടിപ്പിക്കുന്ന നൂറ്റിയിരുപത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം കേരളത്തിലെ ‘പ്രളയ ദുരിതാശ്വാസം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്യുന്നത്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട സാമൂഹിക സാഹിത്യ സാംസ്കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാന്‍ താൽപര്യമുള്ള ഭാഷാസ്നേഹികളെ പരിപാടിയിലേക്കു സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കഴിഞ്ഞ സാഹിത്യ സല്ലാപം ‘അമേരിക്കയിലെ മലയാള ഭാഷാ പഠനം’ എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ഡോ. ദര്‍ശന ശശിയാണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. നാട്ടിലേയ്ക്ക് സ്ഥിരതാമസത്തിനായി പോകുന്ന സാഹിത്യ സല്ലാപത്തിന്‍റെ സജീവാംഗവും പ്രമുഖ സംഘാടകനുമായ മനോഹര്‍ തോമസിന് ചടങ്ങിൽ വച്ച് യാത്രാമംഗളങ്ങള്‍ നേർന്നു.

സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ പത്തു മുതല്‍ പന്ത്രണ്ട് വരെ (ഈസ്റ്റേൺ സമയം) 1-857-232-0476 (കോഡ് 365923) നമ്പരിലേക്ക് വിളിക്കാവുന്നതാണ്. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, internationalmalayalam@gmail.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയക്കാം.

വിവരങ്ങള്‍ക്ക്: 813-389-3395 / 469-620-3269.

Join us on Facebook https://www.facebook.com/groups/142270399269590.

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.