You are Here : Home / USA News

ഫൊക്കാനകേരളത്തോടൊപ്പം: ബൂസ്റ്റ് പവർ വാഷുകൾ വിതരണം ചെയ്ത് തുടങ്ങി. ശ്രീകുമാർ ഉണ്ണിത്താൻ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Friday, August 31, 2018 09:23 hrs EDT

നമ്മുടെ കേരളത്തിൽ വെള്ളപ്പൊക്കത്തിനും പ്രളയത്തിനും ശേഷം സാദാരണ സ്ഥിതിയിലേക്ക് വന്നുകൊണ്ടിരിക്കുന്നു ഈ അവസരത്തിൽ വീടുകളും, കിണറുകളും, പരിസരങ്ങളും കഴുകി പഴയ സ്ഥിതിയിൽ എത്തിക്കാൻ പ്രോപ്പർ ആയ മിഷ്ണറികൾ ഇല്ല എന്നത് ഫൊക്കാനയുടെ ശ്രദ്ധയിൽ പെട്ടു. ഫൊക്കാന പ്രസിഡന്റും, എൻ. ബി. എൻ ചെയർമാനുമായ മാധവൻ ബി നായരുടെ ശ്രമഫലമായി ആദ്യ ഘട്ടം എന്നനിലയിൽ 10 ബൂസ്റ്റ് പവർ വാഷുകൾ കാലടിയിൽ എത്തിക്കുകയും ശ്രീ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റീർമാരുടെ സഹായത്തോട് വെള്ളപ്പൊക്കത്തിൽ ചെളികൾ കയറിയ വീടുകൾ കഴുകി വൃത്തിയാക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം.

ഫൊക്കാന നൽകിയ ബൂസ്റ്റ് പവർ വാഷുകൾ കാലടി ശ്രീ ആദിശങ്കര എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ ഫൊക്കാന ലയ്സൺ ഓഫീസർ കേണൽ ബി രമേശിൽ നിന്നും റോജി എം ജോൺ എം.എൽ. എ സ്വികരിച്ചു. ശ്രീ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ട്രസ്റ്റ് ട്രസ്റ്റിസായ പ്രഫ. കെ. എ. ആനന്ദ്, പ്രഫ. കെ ജയശങ്കർ എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. എഞ്ചിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് വോളന്റീർമാരുടെ നേതൃത്വത്തിൽ ആണ് ബൂസ്റ്റ് പവർ വാഷുകൾ പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. ഇത് കോളേജിൽ തന്നെ സൂക്ഷിച്ചു കേരളത്തിൽ മേലിൽ ഉണ്ടായേക്കാവുന്ന ആവിശ്യങ്ങൾക്കും ഉപയൊഗിക്കുന്നതാണ്.

കേരളത്തിൽ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിച്ചപ്പോൾ 5000 ത്തിൽ കൂടുതൽ ആളുകൾ ആണ് ശ്രീ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ ട്രസ്റ്റിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞത്. ആവർക്കെല്ലാം ആഹാരവും സഹല സജീകരണങ്ങളും ഒരുക്കി കേരളത്തിനൊപ്പം ഉണ്ടായിരുന്നെന്ന് പ്രഫ. കെ. എ. ആനന്ദ്, പ്രഫ. കെ ജയശങ്കർ എന്നിവർ അറിയിച്ചു.

ഫൊക്കാന നൽകിയ ബൂസ്റ്റ് പവർ വാഷുകൾ വീടുകൾ വൃത്തിയാക്കുന്നതിൻടൊപ്പം തന്നെ കിണറുകൾ വറ്റിക്കുന്നതിനും പരിസരതുള്ള ചെറുകൾ മാറ്റുന്നതിനും ഉപയോഗിക്കാവുന്നതാണ്. മറ്റു പല പ്രേദേശങ്ങളിലും ഉള്ള കോളേജുകളിലെ സന്നദ്ധ സംഘാടനകൾ വഴി കൂടുതൽ പവർ വാഷുകൾ വിതരണം ചെയ്യുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം. പ്രളയം നിലച്ചിട്ടും ദുരിതം തന്നെ. വരാനിരിക്കുന്ന ദിവസങ്ങള്‍ ഇതിലും ദുരിതമായിരിക്കും.പകര്‍ച്ചവ്യാധികളുടെ തുടക്കം,അവ മുളയിലേ നിയന്ത്രിച്ചില്ലെങ്കിൽ അത് കേരളത്തിൽ അകെ പടർന്നു പിടിക്കും. വിടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരമ പ്രധാനം.

പ്രളയത്തിന് ശേഷം മിക്ക വീടുകളും ചെളികളുടെ ഒരു കുബാരം ആയി മാറി.കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി . കുടിവെള്ളത്തിന് വേണ്ടി നേട്ടോട്ടം ഓടുന്ന കാഴ്ച്ച കാണുബോൾ ഏവരെയും വേദനിപ്പിക്കുന്നതാണ്. ചില സ്ഥലങ്ങളിൽ എങ്കിലും ഒരു പരിഹാരം കാണുക എന്നതാണ് ഫൊക്കാന ഉദ്ദേശിക്കുന്നത് . കാലടിയിൽ തുടക്കം കുറിച്ച ഈ പരിപാടി കേരളത്തിന്റെ മറ്റ് പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും വ്യാപിപ്പിക്കുക എന്നതാണ് ഫൊക്കാനയുടെ ലക്‌ഷ്യം എന്ന് പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.

ഫൊക്കാന ഒരു ഗോ ഫണ്ട് മീ പോലുള്ള ധന സമാഹരണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു, അതിന്റെ സമാഹരണവും നല്ല രീതിയിൽ പോകുന്നു. ഫൊക്കാന കൂടുതൽ സഹായങ്ങളുമായി കേരളത്തോടൊപ്പം എന്നും ഉണ്ടായിരിക്കുമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.ക്യാമ്പ് വിട്ടു വീടുകളിൽ എത്തിയവർ തനിച്ചാണ് ജീവിതത്തെ നേരിടുന്നത് . അവർക്ക് ഒരു കൈത്താങ്ങ് കൂടിയേ തീരൂ.അതിന് ഈ നാടും , നാട്ടാരും കൂടെയുണ്ടാവണം അവർ അഭ്യർഥിച്ചു.

നമ്മുടെ കേരളത്തിൽ ഒരു മഹാദുരന്തം നേരിടുബോൾ , നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല. വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്‌.

അതിനു എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായി ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക്‌ വേണ്ടി പ്രസിഡന്റ് മാധവൻ ബി നായർ, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷർ സജിമോൻ ആന്റണി, എക്സി. വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ , വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ ജോയിന്റ് സെക്രട്ടറി വിജി നായർ, ജോയിന്റ് ട്രഷർ പ്രവീൺ തോമസ്, ജോയിന്റ് അഡീഷണൽ ട്രഷർ ഷീല ജോസഫ്, വിമൻസ് ഫോറം ചെയർ ലൈസി അലക്സ് , ട്രസ്റ്റി ബോർഡ് ചെയർമാൻ മാമ്മൻ സി ജേക്കബ് എന്നിവർ അഭിപ്രായപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More