You are Here : Home / USA News

കേരളത്തിന് സാന്ത്വനമായി അമേരിക്കൻ മലയാളി സംഘടനകൾ

Text Size  

Story Dated: Thursday, August 30, 2018 10:57 hrs UTC

 

മഹാപ്രളയവും ഉരുൾപൊട്ടലും മണ്ണിടിച്ചിലും തോരാത്ത പേമാരിയും മൂലം കേരളത്തിനെ തീരാ ദുരിതത്തിലേക്കു നയിച്ച പ്രകൃതിക്ഷോഭത്തെ ഒരൊറ്റ മനസ്സോടും ചങ്കൂറ്റത്തോടെ കൂടി നേരിടുവാൻ ലോകമെമ്പാടുമുള്ള മലയാളികൾക്കും കേരളമക്കളോടൊപ്പവും അമേരിക്കൻ മലയാളികളും മലയാളി സംഘടനകളും അണിനിരക്കുന്നു. പമ്പയും മണിമലയാറും പെരിയാറും ചാലക്കുടിപ്പുഴയും ഉൾപ്പെടെ 44 നദികളും കരകവിഞ്ഞൊഴുകിയപ്പോൾ നഷ്ടപ്പെട്ടത് നാന്നൂറോളം ജീവനുകളും പതിനായിരക്കണക്കിന് വീടുകളും ലക്ഷക്കണക്കിന് ആൾക്കാർക്ക് ദുരിതവും വേദനയും പ്രയാസങ്ങളും നൽകി തീരാദുഃഖത്തിലേക്ക് തള്ളിവിട്ടു. റാന്നിയും ചെങ്ങന്നൂരും ആറന്മുളയും കുട്ടനാടും ചാലക്കുടിയും പറവൂരും ആലുവായും കാലടിയും ഇടുക്കിയും വയനാടും ഉൾപ്പെടെ കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായി. മഹാപ്രളയം വിതച്ച കേരളമണ്ണിൽൽ കേരള ഗവൺമെൻറിൻറെ പുനരുദ്ധാരണത്തിനുള്ള പ്രാഥമിക കണക്ക് തന്നെ ഏകദേശം 20, 000 കോടി രൂപയാണ്. അമേരിക്കൻ മലയാളികൾ ഒറ്റയ്ക്കും കൂട്ടമായും ഒട്ടേറെ സഹായങ്ങൾ ചെയ്യുന്നുണ്ടെങ്കിലും ഇതാദ്യമായാണ് അമേരിക്കൻ മലയാളി സംഘടനകൾ ഒറ്റക്കെട്ടായി ദുരിതബാധിതർക്ക് സഹായഹസ്തം നീട്ടുന്നത്. കേരള മുഖ്യമന്ത്രിയുടെ അഭ്യർത്ഥനപ്രകാരം Rebuild Kerala എന്ന പദ്ധതിയിൽ ഫോമാ  ഉൾപ്പെടെ ഒട്ടേറെ സംഘടനകൾ അണിനിരക്കുകയാണ്.

ഈ പദ്ധതിയുടെ ആദ്യഘട്ടമായി  അമേരിക്കൻ മലയാളി സംഘടനകൾ ദത്തെടുക്കുന്നത് റാന്നി, അങ്ങാടി, പഴവങ്ങാടി പഞ്ചായത്തിൽ ഉൾപ്പെടുന്ന റാന്നി പ്രദേശമാണ്. മഹാപ്രളയം സംഹാരതാണ്ഡവം ആടിയപ്പോൾ റാന്നിക്ക് നഷ്ടപ്പെട്ടത് നൂറുകണക്കിന് വീടുകളും റോഡുകളും പാലങ്ങളും ആണ്. ഒട്ടേറെ കടകൾ വെള്ളത്തിനടിയിലായി ഏകദേശം ആയിരം കോടി രൂപയുടെ നഷ്ടം.  സ്കൂളുകൾ,  ഹെൽത്ത് സെൻറർ, ബസ്റ്റാൻഡ്  എന്നിവ പുനരുദ്ധരിക്കുന്നതിന് ഭാഗമായി കേരള ഗവൺമെൻറിൻറെയും ഈ മൂന്ന് പഞ്ചായത്തുകളുടെയും കൂടെ മലയാളി സംഘടനകളും കൈകോർക്കുന്നു. ജില്ലാ കളക്ടർ, മുൻ ഡിജിപി ജേക്കബ് പുന്നൂസ്,   റാന്നി എംഎൽഎ രാജു എബ്രഹാം ഉൾപ്പെടെ പ്രധാന വ്യക്തികൾ ഉൾപ്പെടുന്ന കേരള കമ്മിറ്റിക്ക് രൂപം നൽകുകയാണ്. ഈ പദ്ധതിയിൽ പങ്കെടുക്കുന്ന ഓരോ അസോസിയേഷനുകൾക്കും വീടുകൾ നിർമ്മിക്കാനും സ്കൂളുകൾ ഹെൽത്ത് സെൻററുകൾ ബസ്റ്റാൻഡ് തുടങ്ങി പുനരുദ്ധാരണ പ്രക്രിയയിൽ നേരിട്ട് പങ്കാളികളാകാവുന്നതാണ്. അതിനുള്ള ഒരു അവസരമാണ് Rebuild Kerala പ്രോജക്ടിലൂടെ എല്ലാ സംഘടനകൾക്കും ലഭിക്കുന്നത്. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രൻസ് വിക്ക്  ടൗണ്    റാന്നിയെ സിസ്റ്റർ ടൗൺ ആയി തിരഞ്ഞെടുത്ത സ്റ്റുഡൻറ് എക്സ്ചേഞ്ച്,  കൾച്ചറൽ എക്സ്ചേഞ്ച് തുടങ്ങിയ പദ്ധതികളുമായി സഹകരിക്കുവാനും തയ്യാറാണ്.

റാണിയുടെ നവീകരണം വിജയകരമായി പൂർത്തിയാക്കിയാൽ തീർച്ചയായും കുട്ടനാട് ചാലക്കുടി തുടങ്ങിയ ദുരിതബാധിത മേഖലകളിലേക്ക് കടന്നു ചെല്ലുവാൻ സാധിക്കും. അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഡോക്ടർ എം വി. പിള്ളയുടെ അഭ്യർത്ഥന പ്രകാരമാണ് ഫോമായും മറ്റ് സംഘടനകളും റിബിൽഡ് കേരള പ്രോജക്ടിൽ പങ്കാളികളാകുന്നത്.

 

കൂടുതൽ വിവരങ്ങൾക്ക്

ഫിലിപ് ചാമത്തിൽ 469 877 7266

ജോസ് അബ്രാഹം 718 619 7759

ഷിനു ജോസഫ്  914 330 3314

അനിയൻ ജോർജ്ജ് 908 337 1289

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More