You are Here : Home / USA News

വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസോസിയേഷന്‍ ആദ്യഗഡു 5ലക്ഷം രൂപ മുഖ്യമന്ത്രിക്കു കൈമാറി

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, August 30, 2018 10:46 hrs UTC

അമേരിക്കയിലെ ഏറ്റവും വലിയഅസ്സോസിയേഷനുകളില്‍ ഒന്നായവെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേന്‍ ഓണാഘോഷം ഉപേക്ഷിച്ചു സമാഹരിച്ച തുകയുടെ ആദ്യ ഗഡു 5 ലക്ഷം രൂപപ്രസിഡന്റ് ആന്റോ വര്‍ക്കി മുഖ്യമന്ത്രിയെ ഏല്പ്പിച്ചു. അടുത്ത അഞ്ചു ലക്ഷം ഉടനെ തന്നെ കൊടുക്കുന്നതായിരിക്കുമെന്നു ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് അറിയിച്ചു. കേരളത്തില്‍ വെള്ളപ്പൊക്കം ഉണ്ടയപ്പൊള്‍ തന്നെ സെക്രട്ടറി ലിജോ ജോണ്‍ കമ്മിറ്റി മീറ്റിങ്ങ് വിളിച്ചു കൂട്ടുകയുംപ്രസിഡന്റ് ആന്റോ വര്‍ക്കി ഇന്ത്യയില്‍ ആയതിനാല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്ന്ചാരിറ്റി പ്രവര്‍ത്തങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുവാന്‍ ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ് (സലിം), മുന്‍ പ്രസിഡന്റ്മാരായ ടെറന്‍സണ്‍ തോമസ്, കൊച്ചുമ്മന്‍ ജേക്കബ്, ജോയി ഇട്ടന്‍, ജെ മാത്യൂസ്, തോമസ് കോശി, ചാക്കോ പി. ജോര്‍ജ് എന്നിവരെ ചുമതലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്നും കഴിയാവുന്ന സഹായം കേരളത്തില്‍ എത്തിക്കുക എന്നതാണ് അസോസിയേഷന്റെ ലക്ഷ്യമെന്ന് ഇവര്‍ അറിയിച്ചു. കഴിഞ്ഞ എഴുപത് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയതെല്ലാം തകര്‍ന്നു പോയിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളത്തില്‍ ഇങ്ങനെ ഒരു മഹാദുരന്തം നേരിടുബോള്‍ നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന്ന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിത്. കയറിയ വെള്ളം എല്ലാം ഇറങ്ങി . എന്നാല്‍ വെള്ളം കയറിയ മനുഷ്യരുടെജീവിതം വീണ്ടെടുക്കുക അത്ര എളുപ്പമല്ല. ക്യാമ്പ് വിട്ടു കഴിഞ്ഞാല്‍ അവര്‍ തനിച്ചാണ് ജീവിതത്തെ നേരിടേണ്ടത്. അപ്പോള്‍ ഒരു കൈത്താങ്ങ് കൂടിയേ തീരൂ. വ്യവസായ മേഖലയും കാര്‍ഷിക മേഖലയും അവതാളത്തില്‍ ആയി . അത് കൊണ്ട് തന്നെ അവരുടെയെല്ലാം നിത്യ ചെലവുകള്‍ സര്‍ക്കാര്‍ തന്നെ വഹിക്കേണ്ട ഒരു അവസ്ഥയാണ് ഇപ്പോള്‍ . സര്‍ക്കാറിന്റെ നിലവിലെ വരുമാനം കൊണ്ട്ഇത് താങ്ങാനാവില്ല. ദുരിത ബാധിതരുടെ മേല്‍പ്പറഞ്ഞതു പോലുള്ള ആവശ്യങ്ങള്‍ നമുക്ക് നേരിട്ട് നടത്തിക്കൊടുക്കുനുമാവില്ല. തകര്‍ന്നു പോയ റോഡ് , പാലം, വ്യവസായ സ്ഥാപനങ്ങള്‍, തൊഴില്‍ മേഖലകള്‍, കൃഷി, വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ പുനസ്ഥാപിക്കേണ്ടതുണ്ട്. അതൊന്നും നമ്മളെക്കൊണ്ട് നേരിട്ട് ചെയ്യാന്‍ പറ്റുന്നതല്ലല്ലോ, അതുകൊണ്ടാണ് മുഖ്യ മന്ത്രിയുടെ ദുരിതശാസ നിധിയിലേക്ക്സംഭാവന നല്‍കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്‍ തിരുമാനിച്ചത് .

പ്രസിഡന്റ് ആന്റോ വര്‍ക്കി, സെക്രട്ടറി ലിജോ ജോണ്‍, ട്രഷര്‍ ബിപിന്‍ ദിവാകരന്‍, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് ,ട്രസ്ടീ ബോര്‍ഡ് ചെയര്‍മാന്‍ ജോണ്‍ സി വര്‍ഗീസ്, കോര്‍ഡിനേറ്റര്‍ ടെറന്‍സണ്‍ തോമസ്, ജോയി ഇട്ടന്‍, കൊച്ചുമ്മന്‍ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായര്‍, എം.വി. ചാക്കോ, ചാക്കോ പി. ജോര്‍ജ്, എം. വി.കുരിയന്‍, എ.വി .വര്‍ഗീസ്,കെ . ജി . ജനാര്‍ദ്ദനന്‍,രാജന്‍ ടി ജേക്കബ്,സുരേന്ദ്രന്‍ നായര്‍, ഇട്ടുപ് ദേവസി, ജോണ്‍ തോമസ്എ, രാജ് തോമസ് , ജയാ കുര്യന്‍ , ജിഷ അരുണ്‍ എന്നിവര്‍ ഓണം നടത്തി ആഘോഷിക്കുന്നതിന് പകരം കേരളത്തിന് കൈ താങ്ങാവാന്‍ എല്ലാവരോടും ആവശ്യപ്പെട്ടൂ. ഈ മാതൃക അമേരിക്കയിലെ മറ്റുള്ള അസോസിയേഷനുകള്‍ പിന്‍തുടരുമെന്നും കമ്മിറ്റി പ്രത്യശ പ്രകടത്തിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More