You are Here : Home / USA News

എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിനായി ഡിട്രോയിറ്റ് ഒരുങ്ങി

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, August 29, 2018 06:33 hrs EDT

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കയിലെ മലയാളി യുവജനങ്ങളുടെ ഇടയില്‍ പ്രസിദ്ധിയാര്‍ജിച്ച വോളിബോള്‍ മത്സരങ്ങളായ ജിമ്മി ജോര്‍ജ് മെമ്മോറിയലും, എന്‍. കെ. ലൂക്കോസ് (ലൂക്കോച്ചന്‍) മെമ്മോറിയലും ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാണ്. ഈ വര്‍ഷം എന്‍.കെ.ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ മത്സരത്തിന് ആതിഥേയം നല്‍കുന്നത്, അമേരിക്കന്‍ ഐക്യ നാടുകളിലെ ഏറ്റവും അധികം ശുദ്ധ ജല ശ്രോതസുകളുള്ള, ലോകത്തിന്റെ മോട്ടോര്‍ സിറ്റിയായ മിഷിഗണ്‍ സംസ്ഥാനത്തെ ഡിട്രോയിറ്റ് നഗരത്തില്‍വച്ചാണ്. ഈ പ്രാവിശ്യത്തെ മത്സരത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. കേരളത്തിലെ പ്രളയ കെടുതിയില്‍ ദുരിത അനുഭവിക്കുന്നവര്‍ക്കായി ഒരു ഫണ്ട് റെയ്‌സിംഗ് െ്രെഡവും,50/50 റാഫിള്‍ ടിക്കറ്റും ടൂര്‍ണമെന്റിന്റെ ഭാഗമായി നടത്തും. അതില്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണ്ണമായും നാട്ടിലെ പ്രളയ ദുരിതാശ്വാസത്തിനായി ഉപയോഗിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന ബഹു പൂരിപക്ഷം യുവാക്കളും അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണ്. എന്നിരുന്നാലും നാട്ടിലെ പ്രളയത്തിന്റെ ഭീകരത മനസ്സിലാക്കി, ഈ പ്രാവിശ്യത്തെ ലൂക്കോച്ചന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റ്, കേരളത്തെ സഹായിക്കുന്നതിനു വേണ്ടി മുന്‍ഗണന നല്‍കുകയായിരുന്നു. മുന്‍ വര്‍ഷത്തെ ചാമ്പ്യന്‍മാര്‍ ഈ വര്‍ഷവും തങ്ങളുടെ കപ്പ് നില നില്‍ക്കുന്നതിനും, അതല്ല മറ്റു ടീമുകള്‍ കപ്പ് തിരിച്ച് പിടിക്കുന്നതിനും വേണ്ടി കര്‍ശനമായ പരിശീലനത്തിലാണ് അമേരിക്കന്‍ ഐക്യ നാടുകളിലെ വിവിധ നഗരങ്ങളിലെ ടീമുകള്‍. കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ കൈരളി ലയണ്‍സ് ഓഫ് ചിക്കാഗോ ആയിരുന്നു. റണേഴ്‌സ് അപ്പ് ആയത് ടാമ്പ ടൈഗേഴ്‌സും. പക്ഷേ ഈ പ്രാവിശ്യം തങ്ങള്‍ ചാമ്പ്യന്‍മാരായി ട്രോഫി കരസ്ഥമാക്കും എന്ന് ടാമ്പ ടൈഗേഴ്‌സിന് വേണ്ടി ജയിംസ് ഇല്ലിക്കല്‍ പറഞ്ഞു. അടുത്ത് ജമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ മത്സരത്തിന് ആതിഥേയരാകുന്ന ടാമ്പ ടീമിന് ഈ മത്സര വിജയം ഉത്തേജന ജനകമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കൈരളി ലയണ്‍സ് ഓഫ് ചിക്കാഗോ മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ചവെക്കാനാകും എന്ന് ടീം മനേജര്‍ സിബി കദളിമറ്റം പറഞ്ഞു. ചിക്കാഗോയില്‍ നിന്നും 4 ചെറു ബസ്സുകളിലായാണ് ഡിട്രോയിറ്റിലേക്ക് ടീമുകളെയും കൊണ്ട് വരുന്നത്. എ യും ബി യുമായി രണ്ടു ടീമുകള്‍ ചിക്കാഗോയില്‍ നിന്നും മത്സരത്തിനിറങ്ങും. ആതിഥേയരായ ഡിട്രോയിറ്റ് ഈഗിള്‍സ്, വാശിയില്‍ ഞങ്ങളും ഒട്ടും പുറകിലല്ല എന്നും, എല്ലാ ആഴ്ച്ചയും ചിട്ടയായ പരിശീലനം നടത്തുന്നതു കൊണ്ട് മികച്ച പെര്‍ഫോമന്‍സ് കാഴ്ച്ച വെയ്ക്കാനാകും എന്ന് ടീമിനു വേണ്ടി ഷോണ്‍ കര്‍ത്തനാള്‍ പറഞ്ഞു. ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ചാമ്പ്യന്‍മാരായി ടീമാണ് ഡാളസ് സ്‌െ്രെടക്കേഴ്‌സ്. ആ വിജയം ലൂക്കോച്ചന്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റിലും ആവര്‍ത്തിക്കാനാകുമെന്നാണ് ഡാളസ് ടീമിന്റെ കണക്കുകൂട്ടല്‍. ശക്തമായൊരു പ്രകടനം കാഴ്ച്ച വെയ്ക്കാനാകുമെന്ന് ടീം മനേജര്‍ തങ്കച്ചന്‍ ജോസഫ് പറഞ്ഞു. ചിയറിംഗ് ടീം ഉള്‍പ്പെടെ 28ഓളം പേരടങ്ങുന്ന ഒരു വലിയ സംഘമായാണ് ബാള്‍ട്ടിമോര്‍ കോബ്രാസ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാന്‍ എത്തുന്നത്. ടാമ്പ, ചിക്കാഗോ, ഡാളസ് തുടങ്ങിയ വമ്പന്‍ ടീമുകളുമായാണ് ഏറ്റുമുട്ടേണ്ടത്, പക്ഷെ ശക്തമായ ഒരു പ്രകടനം കാഴ്ച്ച വെയ്ക്കാനാകുമെന്ന് ടീമിനു വേണ്ടി വിജോയ് പട്ടമാടി പറഞ്ഞു. ബി ടീമുകള്‍ വരുന്നത് പുതുതായി മത്സരത്തിനു ഇറങ്ങുന്ന യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞ സമയം കൊണ്ട് മലയാളി വോളിബോള്‍ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയ ടീമാണ് കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ്. ഏതാനും മത്സരങ്ങളിലേ പങ്കെടുത്തിട്ടുള്ളുവെങ്കിലും യുവരക്തത്തിന്റെ ആവേശമാണ് കാലിഫോര്‍ണിയ ടീം. കഴിഞ്ഞ 2 മാസമായി കഠിന പരിശീലനം നടത്തി വരികയാണ്. പുതിയ കോച്ചിന്റെ കീഴില്‍ പരശീലനവും നടത്തുന്ന ടീമില്‍ ശുഭാപ്തി വിശ്വാസം ഉണ്ടെന്ന് ടീം മനേജര്‍ ആന്‍റണി ഇല്ലിക്കാട്ടില്‍ (ആന്റപ്പന്‍) പറഞ്ഞു. നല്ല പ്രാക്ടീസ് ഉള്ളതിനാല്‍ മികച്ച ഫോമില്‍ പ്രകടനം കാഴ്ച്ച വെയ്ക്കാനാകുമെന്ന് റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സിന് വേണ്ടി ജ്യോതിസ് ജേക്കബും, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സിന് വേണ്ടി ബിന്‍ജുവും പറഞ്ഞു. എന്‍.കെ.ലൂക്കോസ് സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ഇതിനോടകം തന്നെ നാട്ടിലെ പ്രളയ കെടുതി മേഖലകളില്‍ നേരിട്ടും, ദുരിതാശ്വാസ ക്യാമ്പുകളിലുമായി പ്രവര്‍ത്തിച്ചു വരുന്നു. ഇത് പോലത്തെ ചാരിറ്റി മത്സരങ്ങള്‍ മറ്റുള്ളവര്‍ മാതൃകയാകണം എന്ന് ഫൗണ്ടേഷന് വേണ്ടി ടൂര്‍ണമെന്റിന്റെ നാഷണല്‍ കോര്‍ഡിനേറ്റര്‍ പയസ്റ്റിന്‍ പറഞ്ഞു. സെപ്റ്റംബര്‍ ഒന്ന് ശനിയാഴ്ച്ച രാവിലെ 9 മണിക്കു ഉത്ഘാടന ചടങ്ങുകളോടെ ആരംഭിക്കുന്ന ടൂര്‍ണമെന്റ്, രണ്ടു കോര്‍ട്ടുകളിലായി വാശിയേറിയ മത്സരത്തിന് മിഷിഗണ്‍ സാക്ഷിയാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ: ജോയ് ചക്കിയാന്‍ 586 872 3788, മാത്യൂസ് ചെരുവില്‍ 586 206 6164, മോഹന്‍ പനങ്കാവില്‍ 248 670 9044, ഫോണ്‍ കര്‍ത്തനാള്‍ 248 943 3509, ജൈസ് അഗസ്റ്റിന്‍ 313 399 3190, ഷൈന്‍ ഈപ്പന്‍ 586 863 7231, സഞ്ചു കോയിത്തറ 248 797 0741. വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From USA News
More
View More
More From Featured News
View More