You are Here : Home / USA News

ടെക്‌സസ്സില്‍ വന്‍ ഇമ്മിഗ്രേഷന്‍ റെയ്ഡ് 150 അധികൃതര്‍ കുടിയേറ്റക്കാര്‍ അറസ്റ്റില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, August 29, 2018 10:24 hrs UTC

സംനര്‍(ടെക്‌സസ്): ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് ടെക്സ്സിലെ സംനറില്‍(Sumner) ആഗസ്റ്റ് 29ന് നടത്തിയ റെയ്ഡില്‍ ശരിയായ രേഖകള്‍ ഇല്ലാതെ അമേരിക്കയിലേക്ക് കുടിയേറിയ 150 ജീവനക്കാരെ അറസ്റ്റു ചെയ്തു. ടെക്‌സസ്സിലെ ട്രെയ്‌ലര്‍ ഉല്‍പാദക കമ്പനിയിലാണ് ഇന്ന് രാവിലെ ഇമ്മിഗ്രേഷന്‍ അധികൃതര്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ നടത്തിയ വന്‍ വേട്ടക്ക് എത്തിചേര്‍ന്നത്. കമ്പനി അനധികൃത കുടിയേറ്റക്കാര്‍ എന്ന അറിഞ്ഞുകൊണ്ടുതന്നെയാണ് ഇവരെ ജോലിക്കെടുത്തതെന്ന് സ്‌പെഷല്‍ ഏജന്റ് ഇന്‍ ചാര്‍ജ് കത്രീനാ ബര്‍ഗര്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്മാര്‍ക്കും അനധികൃത കുടിയേറ്റക്കാര്‍ക്കും ലഭിക്കേണ്ട തൊഴിലാണ് ഇവര്‍ തട്ടിയെടുത്തതെന്നും അവര്‍ പറഞ്ഞു.

അറസ്റ്റു ചെയ്തവരുടെ വിരലടയാളം ശേഖരിച്ചതിനുശേഷം അമേരിക്കയില്‍ നിന്നും നാടു കടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ കൂട്ടിചേര്‍ത്തു. 2014ല്‍ ഇതേ കമ്പനി 179 അനധികൃത ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിച്ചതിന് 445000 ഡോളര്‍ ഇവരില്‍ നിന്നും ഫൈന്‍ ഈടാക്കിയിരുന്നു. സായുധരായ ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാര്‍ തോക്കുചൂണ്ടിയാണ് എല്ലാവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടത്. അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെയുള്ള നിയമനടപടികള്‍ ടെക്‌സസ്സിലും ശക്തമാക്കിയിരിക്കയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.