You are Here : Home / USA News

ആത്മസംഗീതം 2018' ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, August 28, 2018 10:37 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്ള്‍സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ സണ്‍ഡേ സ്‌കൂള്‍ കെട്ടിട നിര്‍മാണ ധനശേഖരണാര്ഥം നടത്തപെടുന്ന ആത്മസംഗീതം 2018 ക്രിസ്തീയ സംഗീത പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു. സെപ്തംബര്‍ 9നു ഞായറാഴ്ച വൈകുന്നേരം 5:30 മണിക്ക് സെന്റ് ജോസഫ് ഹാളില്‍ വച്ചാണ് (303, Present tSreet, Missouri Ctiy - TX 77489) ആത്മസംഗീതം പരിപാടി നടത്തപ്പെടുന്നത്. വര്ഷങ്ങളായി ഭാരതത്തിനകത്തും പുറത്തും ക്രിസ്തീയ സംഗീതഗാനരംഗത്തു പ്രശോഭിച്ചു കൊണ്ടിരിക്കുന്ന പ്രശസ്ത ഗായകരായ കെ.ജി. മര്‍ക്കോസ്, ബിനോയ് ചാക്കോ, പുതു പ്രതിഭകളായ ജോബ് കുര്യന്‍, അന്ന ബേബി, മറ്റു സംഗീതജ്ഞര്‍ ഉള്‍പ്പെടെ പത്തോളം പേരടങ്ങുന്ന ലൈവ് ഓര്‍ക്കസ്ട്ര 2018 ലെ ഒരു വേറിട്ട സംഗീതാനുഭവം തന്നെയായിരിക്കുമെന്ന് സംഘാടകര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 'മന്‍ പസന്ത്', 'ചാമ്പ്യന്‍സ് മോര്‍ട്ട്‌ഗേജ്' എന്നിവരാണ് പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍മാര്‍.

ഹൂസ്റ്റണിലെ പ്രശസ്തരായ 'സുനന്ദാസ് പെര്‍ഫോമിംഗ് ആര്ട്ട്‌സ് സെന്റര്‍', ഡി ക്ലബ് എന്നീ നൃത്തവിദ്യാലയങ്ങളിലെ കുട്ടികളുടെ നയന മനോഹര ദൃശ്യങ്ങള്‍ ഒരുക്കി അവതരിപ്പിക്കുന്ന നൃത്തങ്ങളും ഈ പരിപാടിക്ക് നിറപ്പകിട്ടു പകരും. വികാരി ഫാ. ഐസക് പ്രകാശ്, ട്രസ്റ്റി രാജു സ്‌കറിയ, സെക്രട്ടറി റോയ് വര്ഗീസ്, ജോര്‍ജ് തോമസ്, ജേക്കബ് ശാമുവേല്‍, റിജോ ജേക്കബ്, എബി രാജു തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന വിവിധ കമ്മിറ്റികളോടൊപ്പം ഇടവകാംഗങ്ങ കളും പരിപാടിയുടെ വിജയത്തിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു വരുന്നു. ഹൂസ്റ്റണിലെ സംഗീത കലാസ്വാദകരെ വിനയപൂര്‍വം ഈ സംഗീത സന്ധ്യയിലേക്കു ക്ഷണിക്കുന്നുവെന്നു ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കു, ഫാ. ഐസക് പ്രകാശ് 832 997 9788 റോയ് വര്‍ഗീസ് 832 444 3045 രാജു സ്‌കറിയാ 832 296 9294

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.