You are Here : Home / USA News

ഡാളസ് മലയാളി അസോസിയേഷൻ ഓണാഘോഷം റദ്ദ് ചെയ്തു

Text Size  

Story Dated: Friday, August 24, 2018 12:56 hrs EDT

ഡാലസ്: ഡാളസ് മലയാളി അസോസിയേഷൻ (ഡിഎംഎ) ഇത്തവണത്തെ ഓണാഘോഷം റദ്ദാക്കിയാതായി പ്രസിഡണ്ട് സാം മത്തായി അറിയിച്ചു. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ് (ഫോമാ) കേരളത്തിൽ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് ഓണാഘോഷ പരിപാടികൾക്ക് നീക്കി വെച്ച തുക കൈമാറി ഡിഎംഎയും ഇതിൽ പങ്കാളികളാകും.

ആഗസ്ത് 20 നു നടന്ന ഡിഎംഎയുടെ യോഗത്തിലായിരുന്നു തീരുമാനങ്ങൾ കൈകൊണ്ടത്. പ്രളയദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് ദുരിതാശ്വാസം നേരിട്ടെത്തിക്കുമെന്നു പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ നേതൃത്വം നൽകുന്ന ഫോമാ നേതൃത്വം നേരത്തെ പ്രഖ്യാപിച്ചിരുന്നു

By: മാർട്ടിൻ വിലങ്ങോലിൽ

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More