You are Here : Home / USA News

മിത്രാസ് ഫെസ്റ്റിവൽ മാറ്റി വെച്ചു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Wednesday, August 22, 2018 08:26 hrs UTC

ന്യൂജേഴ്‌സി : പ്രളയക്കെടുതിയിൽ സമാനതകളില്ലാത്ത ദുരന്തമുഖത്തിലൂടെ കടന്നു പോകുന്ന കേരളജനതക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഒക്ടോബർ 6 നു നടക്കേണ്ടിയിരുന്ന മിത്രാസ് ഫെസ്റ്റിവൽ മാറ്റി വെച്ചതായി മിത്രാസ് ഭാരവാഹികൾ അറിയിച്ചു പ്രളയക്കെടുതിയിൽ നിന്നും കരകയറാൻ ജന്മനാടിനു ആവശ്യമായ എല്ലാ സഹായഹസ്തങ്ങളും നൽകി കൈത്താങ്ങാകാൻ സുമനസുകളോട് മിത്രാസ് ഡയറക്ടർ ശ്രീ രാജൻ ചീരൻ അഭ്യർഥിച്ചു 2018 മിത്രാസ് ഫെസ്റ്റിവലിന് വേണ്ടിയുള്ള ഒരുക്കങ്ങളുമായി സഹകരിച്ചു പോന്ന എല്ലാ കലാകാരന്മാരോടുമുള്ള അകമഴിഞ്ഞ നന്ദിയും ഈ അവസരത്തിൽ മിത്രാസ് ടീം അറിയിച്ചു വെള്ളപ്പൊക്ക ദുരന്തമുഖത്തു പുനരധിവാസത്തിണ്റ്റെ പുത്തൻ കിരങ്ങൾ വിരിഞ്ഞു, കേരളത്തിൽ നല്ലൊരു പുലരി പുലരുമ്പോൾ മിത്രാസ് ടീം ഫെസ്റ്റിവൽ ആഘോഷങ്ങളുമായി വീണ്ടും ജനങ്ങൾക്ക് മുൻപിൽ എത്തുമെന്നും ഭാരവാഹികൾ അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.