You are Here : Home / USA News

WMC കോണ്‍ഫെറന്‍സില്‍ കേരള പുനരധിവാസപദ്ധതി ചര്‍ച്ച

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Wednesday, August 22, 2018 10:44 hrs UTC

ന്യൂജേഴ്‌സി : കേരളം ഇപ്പോള്‍ നേരിടുന്ന ഭയാനകമായ പ്രളയക്കെടുതിയില്‍ ദുരന്തം അനുഭവിക്കുന്നവരുടെ പുനരധിവാസപദ്ധതിയും ദുരന്തനിവാരണത്തിനുള്ള മാര്‍ഗ്ഗരേഖനിര്‍ദ്ദേശങ്ങളും ചര്‍ച്ച ചെയ്യുവാന്‍ ന്യൂജേഴ്‌സിയില്‍ സംഘടിപ്പിച്ചിരിക്കുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ഓഗസ്റ്റ് 25 ന് 2 : 30 p .m മുതല്‍ 3 :30 p .m വരെ വേദിയൊരുങ്ങും. വേള്‍ഡ് മലയാളി കൌണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ ജെയിംസ് കൂടല്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ വെള്ളപ്പൊക്ക ദുരന്ത നിവാരണത്തിനു വേള്‍ഡ് മലയാളി കൗണ്‍സില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുനരധിവാസപദ്ധതികളെ പറ്റി സമഗ്രമായ ചര്‍ച്ചകളിലൂടെ തീരുമാനം കൈക്കൊള്ളും ശ്രീ ജെയിംസ് കൂടലിനോടൊപ്പം, WMC ഗ്ലോബല്‍ പ്രസിഡന്റ് ഡോ എ വി അനൂപ്, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ കോണ്‍ഫറന്‍സ് അഡ്വൈസറി ചെയര്‍ ശ്രീ സോമന്‍ ബേബി, അഞ്ചു റീജിയന്‍ പ്രസിഡന്റ്‌റുമാര്‍, കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍, കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍. മറ്റു WMC നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും ചര്‍ച്ചയില്‍ പങ്കെടുക്കും.

 

കേരളത്തിലെ ദുരന്തമുഖത്തു കൈത്താങ്ങായി വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രതിനിധികള്‍ അനേകം ദിവസങ്ങളായി സജീവസാന്നിധ്യമാണ് .മുഖൃമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കുറഞ്ഞത് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നല്‍കുന്നതിനുവേണ്ടി വിവിധ വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയണുകള്‍ ഇതിനോടകം ഏകദേശം 35 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു. നിസ്വാര്‍ത്ഥത സേവനം നടത്തി പ്രളയദുരന്തത്തില്‍ അനേകരുടെ ജീവിതം രക്ഷിച്ചു ഏറെ പ്രശംസ നേടിയ മുക്കുവരെ യോഗത്തില്‍ പ്രത്യേകം അഭിനന്ദിക്കും. ഓഗസ്റ്റ് 24 , 25 , 26 തീയതികളിലാണ് ന്യൂജേഴ്‌സിയില്‍ എഡിസണ്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന റിനൈസന്‍സ് ഹോട്ടലില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചിരിക്കുന്നതു. കോണ്‍ഫെറന്‍സിലേക്കു എല്ലാവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നുവെന്ന് ശ്രീ തോമസ് മൊട്ടക്കല്‍, ശ്രീമതി തങ്കമണി അരവിന്ദന്‍, ശ്രീ ജെയിംസ് കൂടല്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.