You are Here : Home / USA News

സഹായഹസ്തവുമായി ലൂക്കോസ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, August 22, 2018 10:40 hrs UTC

ഡിട്രോയിറ്റ്: നോര്‍ത്ത് അമേരിക്കന്‍ മലയാളികളുടെ രണ്ടു പ്രധാന അന്തര്‍ദേശീയ വോളിബോള്‍ മത്സരങ്ങളാണ് ജിമ്മി ജോര്‍ജ് മെമ്മോറിയലും എന്‍.കെ.ലൂക്കോസ് (ലൂക്കോച്ചന്‍ മെമ്മോറിയല്‍) മെമ്മോറിയല്‍ ടൂര്‍ണമെന്റുകള്‍. പതിമൂന്നാമത് എന്‍. കെ. ലൂക്കോസ് മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റിന് ആതിഥ്യം നല്‍കുന്നത് മിഷിഗണിലെ ഡിട്രോയിറ്റ് ഈഗിള്‍സ് വോളിബോള്‍ ടീമും പൗരസമിതിയുമാണ്. നോര്‍ത്ത് അമേരിക്കയിലെ വിവിധ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ ഇത് വരെ പതിനൊന്ന് ടീമുകളാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നതില്‍ പ്രധാനമായും നോര്‍ത്ത് അമേരിക്കയില്‍ ജനിച്ചു വളര്‍ന്നവരാണെങ്കിലും, തങ്ങളുടെ പിതാക്കന്‍മാരുടെ നാടായ കേരളത്തില്‍ ഇപ്പോള്‍ പ്രളയ കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായമാകുവാന്‍ ഈ വോളി ബോള്‍ ടൂര്‍ണമെന്റ് ഇടയാകണം.

കേരളത്തേടും നാടിനോടുമുള്ള സ്‌നേഹം അമേരിക്കന്‍ മലയാളികള്‍ ഇപ്പോഴാണ് ഏറ്റവും അധികം പ്രകടമാക്കേണ്ടത്. 2018 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 9:00 മണി മുതല്‍ മിഷിഗണിലെ വാട്ടര്‍ഫോര്‍ഡിലുള്ള എലീറ്റ് സ്‌പോര്‍ട്‌സ്‌പ്ലെക്‌സിലാണ് വോളി ബോള്‍ ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. ഡിട്രോയിറ്റ് ഈഗിള്‍സ് എ, ചിക്കാഗോ കൈരളി ലയണ്‍സ് എ, ന്യൂയോര്‍ക്ക് സ്‌പൈക്കേഴ്‌സ്, വാഷിംഗ്ടണ്‍ കിംഗ്‌സ്, റ്റാമ്പ ടൈഗേഴ്‌സ്, ഡാളസ് സ്‌െ്രെടക്കേഴ്‌സ്, കാലിഫോര്‍ണിയ ബ്ലാസ്‌റ്റേഴ്‌സ്, ബാള്‍ട്ടിമോര്‍ കോബ്രാസ്, റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ്, ചിക്കാഗോ കൈരളി ബി, ഡിട്രോയിറ്റ് ഈഗിള്‍സ് ബി എന്നീ ടീമുകളാണ് ഈ വര്‍ഷത്തെ എന്‍. കെ. ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളി ബോള്‍ ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. ഫാ: ജോയ് ചക്കിയാന്‍, മാത്യൂസ് ചെരുവില്‍, മോഹന്‍ പനങ്കാവില്‍ (ഡിട്രോയിറ്റ് ഈഗിള്‍സ് പ്രസിഡന്റ്), ഷോണ്‍ കര്‍ത്തനാള്‍ (ഡിട്രോയിറ്റ് ഈഗിള്‍സ്), ജൈസ് അഗസ്റ്റിന്‍ (മുന്‍ ഇടുക്കി ജില്ല വോളി ബോള്‍ താരം), ഷൈന്‍ ഈപ്പന്‍ (ഡിട്രോയിറ്റ് ഈഗിള്‍സ്), സഞ്ചു കോയിത്തറ എന്നിവരാണ് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ടൂര്‍ണമെന്റിന്റെ ദിവസം, കേരളാ പ്രളയ കെടുതിയില്‍പ്പെട്ടവരെ സഹായിക്കാന്‍ 50/50 റാഫിള്‍ ടിക്കറ്റും, ഒപ്പം സംഭാവനകള്‍ നല്‍കുന്നതുമുള്ള അവസരവും ഉണ്ടാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ: ജോയ് ചക്കിയാന്‍ 586 872 3788, മാത്യൂസ് ചെരുവില്‍ 586 206 6164, മോഹന്‍ പനങ്കാവില്‍ 248 670 9044, ഫോണ്‍ കര്‍ത്തനാള്‍ 248 943 3509, ജൈസ് അഗസ്റ്റിന്‍ 313 399 3190, ഷൈന്‍ ഈപ്പന്‍ 586 863 7231, സഞ്ചു കോയിത്തറ 248 797 0741.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.