ഡിട്രോയിറ്റ്: നോർത്ത് അമേരിക്കൻ മലയാളികളുടെ രണ്ടു പ്രധാന അന്തർദേശീയ വോളിബോൾ മത്സരങ്ങളാണ് ജിമ്മി ജോർജ് മെമ്മോറിയലും എൻ.കെ.ലൂക്കോസ് (ലൂക്കോച്ചൻ മെമ്മോറിയൽ) മെമ്മോറിയൽ ടൂർണമെന്റുകൾ. പതിമൂന്നാമത് എൻ. കെ. ലൂക്കോസ് മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റിന് ആതിഥ്യം നൽകുന്നത് മിഷിഗണിലെ ഡിട്രോയിറ്റ് ഈഗിൾസ് വോളിബോൾ ടീമും പൗരസമിതിയുമാണ്.
നോർത്ത് അമേരിക്കയിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത് വരെ പതിനൊന്ന് ടീമുകളാണ് മത്സരത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്നതിൽ പ്രധാനമായും നോർത്ത് അമേരിക്കയിൽ ജനിച്ചു വളർന്നവരാണെങ്കിലും, തങ്ങളുടെ പിതാക്കൻമാരുടെ നാടായ കേരളത്തിൽ ഇപ്പോൾ പ്രളയ കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായമാകുവാൻ ഈ വോളി ബോൾ ടൂർണമെന്റ് ഇടയാകണം. കേരളത്തേടും നാടിനോടുമുള്ള സ്നേഹം അമേരിക്കൻ മലയാളികൾ ഇപ്പോഴാണ് ഏറ്റവും അധികം പ്രകടമാക്കേണ്ടത്.
2018 സെപ്റ്റംബർ ഒന്നിന് രാവിലെ 9:00 മണി മുതൽ മിഷിഗണിലെ വാട്ടർഫോർഡിലുള്ള എലീറ്റ് സ്പോർട്സ്പ്ലെക്സിലാണ് വോളി ബോൾ ടൂർണമെന്റ് ആരംഭിക്കുന്നത്. ഡിട്രോയിറ്റ് ഈഗിൾസ് - എ, ചിക്കാഗോ കൈരളി ലയൺസ് - എ, ന്യൂയോർക്ക് സ്പൈക്കേഴ്സ്, വാഷിംഗ്ടൺ കിംഗ്സ്, റ്റാമ്പ ടൈഗേഴ്സ്, ഡാളസ് സ്ട്രൈക്കേഴ്സ്, കാലിഫോർണിയ ബ്ലാസ്റ്റേഴ്സ്, ബാൾട്ടിമോർ കോബ്രാസ്, റോക്ക്ലാൻഡ് സോൾജിയേഴ്സ്, ചിക്കാഗോ കൈരളി - ബി, ഡിട്രോയിറ്റ് ഈഗിൾസ് - ബി എന്നീ ടീമുകളാണ് ഈ വർഷത്തെ എൻ. കെ. ലൂക്കോസ് നടുപ്പറമ്പിൽ മെമ്മോറിയൽ വോളി ബോൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.
ഫാ: ജോയ് ചക്കിയാൻ, മാത്യൂസ് ചെരുവിൽ, മോഹൻ പനങ്കാവിൽ (ഡിട്രോയിറ്റ് ഈഗിൾസ് പ്രസിഡന്റ്), ഷോൺ കർത്തനാൾ (ഡിട്രോയിറ്റ് ഈഗിൾസ്), ജൈസ് അഗസ്റ്റിൻ (മുൻ ഇടുക്കി ജില്ല വോളി ബോൾ താരം), ഷൈൻ ഈപ്പൻ (ഡിട്രോയിറ്റ് ഈഗിൾസ്), സഞ്ചു കോയിത്തറ എന്നിവരാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
ടൂർണമെന്റിന്റെ ദിവസം, കേരളാ പ്രളയ കെടുതിയിൽപ്പെട്ടവരെ സഹായിക്കാൻ 50/50 റാഫിൾ ടിക്കറ്റും, ഒപ്പം സംഭാവനകൾ നൽകുന്നതുമുള്ള അവസരവും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് ഫാ: ജോയ് ചക്കിയാൻ 586 872 3788, മാത്യൂസ് ചെരുവിൽ 586 206 6164, മോഹൻ പനങ്കാവിൽ 248 670 9044, ഫോൺ കർത്തനാൾ 248 943 3509, ജൈസ് അഗസ്റ്റിൻ 313 399 3190, ഷൈൻ ഈപ്പൻ 586 863 7231, സഞ്ചു കോയിത്തറ 248 797 0741.
വിനോദ് കൊണ്ടൂർ ഡേവിഡ്
Comments