You are Here : Home / USA News

ആര്‍ഭാടങ്ങള്‍ ഒഴിവാക്കി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Tuesday, August 21, 2018 10:33 hrs UTC

ന്യൂജേഴ്‌സി : കേരളത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വാന്തനമേകി അവരുടെ പുനരധിവാസത്തിനും സംരക്ഷണത്തിനും വേണ്ടിയുള്ള ധനശേഖരണാര്‍ത്ഥമാവും ന്യൂജഴ്‌സിയില്‍ ഓഗസ്റ്റ് 24 , 25 , 26 തീയതികളില്‍ വേള്‍ഡ് മലയാളി കൌണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് സംഘടിപ്പിക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു കേരളം ഇപ്പോള്‍ നേരിടുന്ന അടിയന്തിര സാഹചര്യം കണക്കിലെടുത്തു ആര്‍ഭാടങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയാകും കോണ്‍ഫെറന്‍സ് സംഘടിപ്പിക്കുന്നത് . ഇന്ത്യ, അമേരിക്ക, മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, ആഫ്രിക്ക,ഫാര്‍ ഈസ്റ്റ് എന്നീ റീജണുകളിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ കോണ്‍ഫെറന്‍സില്‍ പങ്കെടുക്കും പ്രളയക്കെടുതി മൂലം കേരളത്തിലെ ജനങ്ങള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നതിനുള്ള സമഗ്രമായ ചര്‍ച്ചകള്‍ക്കും ണങഇ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് വേദിയാകും . വിവിധ മത നേതാക്കളെ സംഘടിപ്പിച്ചു കൊണ്ടുള്ള സമൂഹപ്രാര്‍ത്ഥനയും കോണ്‍ഫെറന്‍സിന്റെ ഭാഗമായി സംഘടിപ്പിക്കും.

ബിസിനസ് , യൂത്ത് , വനിതാ ഫോറം , സാഹിത്യ സമ്മേളനം എന്നീ മേഖലകളിലുള്ള പ്രോഗ്രാമുകളും കോണ്‍ഫെറന്‍സിന്റെ ഭാഗമാകും കേരളത്തിലെ ദുരന്തമുഖത്തു വേള്‍ഡ് മലയാളി കൌണ്‍സിലില്‍ അംഗങ്ങള്‍ അനേകം ദിവസങ്ങളായി ദുരിതാശ്വാസ ക്യാമ്പുകളില്‍ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും വിതരണം ചെയ്തു വരികയാണ്. വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നുണ്ട് മുഖൃമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കോണ്‍ഫെറന്‍സ് മുഖേനെ കാതലായ സംഭാവന നല്കാനാവുമെന്നാണ് പ്രതീക്ഷ എന്ന് കോണ്‍ഫെറന്‍സ് ചെയര്‍മാന്‍ ശ്രീ തോമസ് മൊട്ടക്കല്‍ , കോണ്‍ഫെറന്‍സ് കണ്‍വീനര്‍ ശ്രീമതി തങ്കമണി അരവിന്ദന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.