You are Here : Home / USA News

മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ റദ്ദാക്കി

Text Size  

Story Dated: Sunday, August 19, 2018 08:51 hrs EDT

. അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിൽ ഒന്നായ മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് ഓണത്തോടനുബന്ധിച്ചുള്ള ഈ വർഷത്തെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി പ്രസിഡണ്ട് ശ്രീ റോഷിൻ മാമ്മൻ അറിയിച്ചു. ഇന്ന് ചേർന്ന അടിയന്തര കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. എല്ലാ കമ്മിറ്റി അംഗങ്ങളും ഒറ്റക്കെട്ടായി ഈ തീരുമാനത്തിന് അനുകൂലിക്കുകയും കേരളത്തിലെ തങ്ങളുടെ ബന്ധുമിത്രാദികൾ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുമ്പോൾ അവർക്കുവേണ്ടി ഒരു കൈത്താങ്ങായി നിൽക്കാൻ അസോസിയേഷൻ ഒറ്റക്കെട്ടായി തീരുമാനിച്ചു. മഴക്കെടുതി മൂലം കഷ്ടത അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി മലയാളി അസോസിയേഷൻ സ്റ്റാറ്റൻ ഐലൻഡ് ഒരു ഫണ്ട് റൈസ് ചെയ്യാൻ ഇതോടൊപ്പം തീരുമാനിച്ചു. ഇങ്ങനെ സമാഹരിക്കുന്ന തുക കേരളത്തിൽ അർഹരായവർക്ക് നേരിട്ട് എത്തിക്കാനും അസോസിയേഷൻറെ കമ്മിറ്റി തീരുമാനിച്ചു. മലയാളി അസ്സോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡിലെ ഈ ഉദ്യമത്തിൽ ഭാഗഭാക്കാവാൻ എല്ലാ മലയാളികളോടും അസോസിയേഷൻ സെക്രട്ടറി ശ്രീ ജോസ് വർഗീസ് അഭ്യർത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More