You are Here : Home / USA News

മഞ്ച് ഓണാഘോഷം റദ്ദാക്കി; തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകും

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Sunday, August 19, 2018 01:59 hrs UTC

ന്യൂജേഴ്‌സി: മലയാളി അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (മഞ്ച്)സെപ്തംബര് ഒന്നിന് നടത്താനിരുന്ന ഓണാഘോഷപരിപാടി റദ്ദാക്കി. കേരളത്തിൽ പ്രളയ ദുരിതമനുഭവിക്കുന്ന സഹോരങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതിനും ഓണാഘോഷങ്ങളുടെ തുകയും മറ്റു ഉദാര സംഭാവനകളും സ്വരൂപിച്ചു മുഖ്യമത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് കഴിഞ്ഞ ദിവസം കൂടിയ മഞ്ച് എഎക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. അമേരിക്കൻ പ്രവാസി മലയാളികളുടെ കേരളത്തിലുള്ള ബന്ധുക്കളിൽ ആരെങ്കിലുമൊക്കെ പ്രളയദുരിതത്തിൽ അകപ്പെട്ടിട്ടുണ്ട്. ഈ അവസരത്തിൽ കേരളത്തിലെ നമ്മുടെ സഹോദരങ്ങളുടെ വേദനകൾ പങ്കുവയ്ക്കുകയും അവർക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്യാൻ നാം പ്രതിജ്ഞാ ബദ്ധരാണെന്നും മഞ്ച് പ്രസിഡന്റ് ഡോ.സുജ ജോസ് പ്രസ്‌താവിച്ചു. മഞ്ച് സെക്രട്ടറി രഞ്ജിത്ത് പിള്ള മഞ്ചിനെ പ്രതിനിധീകരിച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കും.

ഈ സാഹചര്യത്തിൽ സംഘടനയെക്കൊണ്ട് ചെയ്യാൻ കഴിയുന്ന എല്ലാ സഹായവും കേരളത്തിലെ പ്രളയബാധിതരായവർക്കു ചെയ്യണമെന്ന് മഞ്ച് എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇക്കാര്യത്തിൽ മഞ്ചിന്റെ പിന്തുണ ദേശീയ സംഘടനയായ ഫൊക്കാനക്കും മറ്റു ഇതര സംഘടനകൾ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്കും ഉണ്ടായിരിക്കുമെന്നും ഡോ. സുജ ജോസ് അറിയിച്ചു. ധനസമാഹാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിനീട് അറിയിക്കുന്നതാണെന്നു ട്രഷറർ പിന്റോ കണ്ണമ്പിള്ളി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഡോ.സുജ ജോസ്, ph:973-632-1172 സെക്രട്ടറി രഞ്ജിത്ത് പിള്ള ph :201-294-6368 , ട്രഷറർ പിന്റോ കണ്ണമ്പിള്ളി ph :973 -337-7238

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.