You are Here : Home / USA News

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസ് സാഹിത്യമ്മേളനം ഓഗസ്റ്റ് 26 'നു

Text Size  

ജിനേഷ് തമ്പി

jineshpt@gmail.com

Story Dated: Sunday, August 19, 2018 12:17 hrs UTC

ന്യൂജേഴ്‌സി : കേരളം ഇപ്പോൾ അഭിമുഖീകരിക്കുന്ന അതിദാരുണമായ പ്രകൃതി ക്ഷോഭത്തിന്റെയും, വെള്ളപ്പൊക്കത്തിന്റെയും പശ്ചാത്തലത്തിൽ ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് ആവശ്യമായ ധനസമാഹരണം നടത്തുവാൻ ന്യൂജേഴ്‌സിയിൽ സംഘടിപ്പിച്ചിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫെറൻസിന്റെ പരിപാടികളുടെ ഭാഗമായി നടക്കുന്ന സാഹിത്യമ്മേളനം ഓഗസ്റ്റ് 26 ന് ന്യൂജേഴ്‌സിയിലെ റിനൈസെൻസ് ഹോട്ടലിൽ ക്രമീകരിച്ചിരിക്കുന്നു

അമേരിക്കയിലും ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള സാഹിത്യകാരന്മാരും സാഹിത്യാസ്വാദകരും സാഹിത്യസമ്മേളനത്തിൽ പങ്കെടുക്കും. സാഹിത്യമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കവയിത്രിയും സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകയുമായ ശ്രീമതി ത്രേസ്യാമ്മ നാടാവള്ളിൽ (കോച്ചേച്ചി ) 'സാഹിത്യകാരന്റെ ആവിഷ്കാരസ്വാന്ത്ര്യം 'എന്ന വിഷയത്തെക്കുറിച്ച് പ്രബന്ധം അവതരിപ്പിക്കും. തുടർന്ന് സാഹിത്യനിരൂപകനും ചിന്തകനുമായ ശ്രീ ജോൺ എബ്രഹാം, എഴുത്തുകാരനും കലാസാംസ്കാരികപ്രവർത്തകനുമായ മുരളി ജെ നായർ, മാധ്യമപ്രവർത്തകൻ കൗൺസിലർ തുടങ്ങി വിവിധമേഖലകളിൽ പ്രവർത്തിക്കുന്ന ഡോക്ടർ എം കെ ലൂക്കോസ് മന്നിയോട്ട്, പ്രവാസി എഴുത്തുകാരനും നാടകകൃത്തുമായ പി ടി പൗലോസ്, ലാനാജോയിന്റ് സെക്രട്ടറിയും സാംസ്കാരികപ്രവർത്തകനുമായ കെ. കെ ജോൺസൻ, നോവലിസ്റ്റും നിരൂപകനിയുമായ സാംസി കൊടുമൺ എന്നിവർ വിശകലന പ്രഭാഷണം നടത്തും. അതിനുശേഷം അഭിപ്രായപ്രകടനത്തിനും ചർച്ചയ്ക്കുമുള്ള സമയമുണ്ടായിരിക്കും. സമ്മേളനത്തിന് നേതൃത്വം കൊടുക്കുന്നവർ ത്രേസ്യാമ്മ നാടാവള്ളിൽ, ശ്രീ ജോൺ എബ്രഹാം എന്നിവർ ആയിരിക്കും

നാട്ടിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ആർഭാടങ്ങൾ ഒഴിവാക്കിയാകും മുൻപേ നിശ്ചയിച്ച കോൺഫെറൻസ് പരിപാടികൾ സംഘടിപ്പിക്കുന്നതു .ഖൃമന്തിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരൂ കോടി രൂപയെങ്കിലും സമാഹരിച്ചു നൽകുന്നതിനുവേണ്ടി വിവിധ വേൾഡ് മലയാളി കൌൺസിൽ റീജിയണുകൾ ഇതിനോടകം ഏകദേശം 30 ലക്ഷത്തോളം രൂപ സമാഹരിച്ചു കഴിഞ്ഞു.കേരളത്തിലെ വേൾഡ് മലയാളി കൌൺസിലിന്റെ ചാപ്റ്ററുകളുടെ നേതൃത്വത്തിൽ വിവിധ രാജൃങ്ങളിലെ ചാപ്റ്ററുകൾ ഭക്ഷണസാധനങ്ങളും വസ്ത്രങ്ങളും അയച്ചു നൽകി കേരളത്തിലെ ദുരന്തമുഖത്തു ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു വരികയാണ്

വാർത്ത - ജിനേഷ് തമ്പി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.