You are Here : Home / USA News

റ്റാമ്പായിലെ എം.എ.സി.എഫിന്റെ (MACF) നേതൃത്വത്തില്‍ ഓഗസ്റ്റ് 18-നു ഓണം പരിപാടികളും മുന്‍ നിശ്ചയപ്രകാരം നടത്തുന്നു

Text Size  

Story Dated: Saturday, August 18, 2018 11:07 hrs UTC

റ്റാമ്പായിലെ മലയാളികള്‍ എം.എ.സി.എഫിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 18-നു അന്താരാഷ്ട്ര വടംവലിയും, ഓണം പരിപാടികളും മുന്‍ നിശ്ചയപ്രകാരം നടത്തുന്നു. ഓണം പരിപാടികളില്‍ നിന്നും സമാഹരിക്കുന്ന തുക നാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാന്‍ ഉപയോഗിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മിക്ക വര്‍ഷങ്ങളിലേയും ഓണാഘോഷത്തിനിടയില്‍ ചുഴലിക്കാറ്റിന്റെ ഭീഷണി ഫ്‌ളോറിഡയിലുണ്ടാകാറുണ്ട്. കഴിഞ്ഞവര്‍ഷം (2017) സമാഹരിച്ച തുക "ഇര്‍മ' ചുഴലിക്കാറ്റില്‍ ദുരിതം അനുഭവിച്ചവര്‍ക്കായി എം.എ.സി.എഫ് സംഭാവന നല്‍കിയിരുന്നു.

പത്തുലക്ഷം രൂപ, കേരളത്തിലുള്ള പത്ത് സംഘടനകള്‍ക്കായി ഓരോ ലക്ഷം രൂപ വീതം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, മലപ്പുറം, കോട്ടയം ജില്ലകളിലുള്ള പത്ത് സംഘടനകള്‍ക്കായിരിക്കും സഹായം എത്തിക്കുന്നത്.

ഓഗസ്റ്റ് 18-നു ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ഐ.സി.സി ഹാളില്‍ അന്താരാഷ്ട്ര വടംവലി മത്സരവും, ഉച്ചയ്ക്ക് 11.30 മുതല്‍ ഓണസദ്യയും ആരംഭിക്കും. മലയാളിയുടെ ഓണാഘോഷ ചടങ്ങുകളുടെ പ്രധാന പരിപാടികളല്ലാതെയുള്ള എല്ലാ ആര്‍ഭാടങ്ങളും ഒഴിവാക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 9 മണി മുതല്‍ ക്‌നാനായ ടിവിയില്‍ പരിപാടികള്‍ തത്സമയം കാണുവാന്‍ സാധിക്കും. പരിപാടിയിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ഓണസദ്യയുടെ നിരക്ക് മെമ്പേഴ്‌സിനു 10 ഡോളറും, അല്ലാത്തവര്‍ക്ക് 15 ഡോളറുമാണ്. 6 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഓണസദ്യ സൗജന്യമാണ്.

ഇന്ന് നടക്കുന്ന ഓണസദ്യയിൽ ഒരാൾ ഊണ് കഴിക്കുമ്പോൾ, നമ്മുടെ ജന്മനാട്ടിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന രണ്ട് പേർക്ക് ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക ആയിരിക്കും എം എ സി എഫ് ന് നാട്ടിൽ എത്തിക്കാൻ കഴിയുക. ഇൗ അവസരം വിനിയോഗിച്ച് നിങൾ ഏവരും ഇതിൽ ഭാഗഭാക്കാവുമല്ലോ.

ജന്മനാടിന്റെ നൊമ്പരങ്ങളില്‍ കൈത്താങ്ങായി, കഴിയുന്ന സഹായം ഈ ഓണക്കാലത്ത് നല്‍കുക. നമ്മുടെ സഹോദരങ്ങളുടെ ചുണ്ടില്‍ വീണ്ടും പുഞ്ചിരി വിടരാന്‍ നമുക്കാകുന്നത് ചെയ്യാം. കഴിയുന്നത്ര തുക സമാഹരിച്ച് കഴിയാവുന്നതിന്റെ പരമാവധി സഹായം എത്തിക്കുവാന്‍ എം.എ.സി.ഫ് പ്രതിജ്ഞാബദ്ധമാണ്.

_________________________________________________________________________________________________________________________________

MACF's Onam event today will go on as planned and will be used as a positive and constructive helping platform to increase the relief efforts and help our home, Kerala. At this point, cancelling the event would have cost more and would have been a waste of money and resources. Instead, the leadership decided to make something positive and powerful with it.

We stand in solidarity with our brothers and sisters back home. Instead of feeling helpless and watching things from far, let's make this an opportunity to come together and help. 

MACF has already begun our relief efforts on the ground in Kerala and are working with multiple  relief camps and are setting up efforts in various parts of Kerala (Please see Video here
https://www.facebook.com/MacfTampa/videos/505215846588005/)

For every Sadya that we serve here, we will be able to serve atleast two meals back home. So each person who buys a Sadya will be helping the cause directly. 


Our celebration plans have turned into a gathering to bring relief to the flood victims. Your support, even in a small way, goes a long way. So, join us, take action and let's help bring Kerala back to normal life.

Please continue donating at  https://www.gofundme.com/kerala-flood-relief-macf-tampa

If you would like to be a part of our Help Kerala Taskforce, please text: Jerin Joseph : 813 458 9571 or Renju Chacko : 863 397 4416

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.