You are Here : Home / USA News

കെ. എച്ച്. എസ്. എഫ് ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം

Text Size  

Story Dated: Saturday, August 18, 2018 02:02 hrs UTC

ദര്‍ശന മനയത്ത്'

 

കേരളാ ഹിന്ദുസ് ഓഫ് സൗത്ത് ഫ്‌ലോറിഡ വരുന്ന സെപ്റ്റംബര്‍ 8 നു നടത്താനിരുന്ന ഓണം പരിപാടികള്‍ റദ്ദാക്കിയതായി അറിയിക്കുന്നു. മലയാള നാടിനെ പിടിച്ചുലച്ച മഹാപ്രളയത്തിനു മുന്നില്‍ എല്ലാം നഷ്ടപ്പെട്ടു പകച്ചുനില്‍ക്കുന്ന സഹോദരങ്ങളെ കണ്ടില്ലന്നു നടിച്ചു ഓണാഘോഷത്തില്‍ മുങ്ങുന്നതില്‍ ഔചിത്യമില്ലന്നാണ് കെ. എച്ച്. എസ്. എഫ് കമ്മിറ്റിയുടെ ഒറ്റക്കെട്ടായ തീരുമാനമെന്ന് പ്രസിഡന്റ് ലീല നായര്‍ അറിയിച്ചു. എല്ലാ വര്‍ഷവും ഏറ്റവും വിപുലമായ രീതിയിലാണ് കെ. എച്ച്. എസ്. എഫ് ഓണം ആഘോഷിക്കുക. ഈ വര്‍ഷവും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരിക്കെയാണ് കേരളത്തെയാകെ മറിച്ചിട്ടുകൊണ്ടുള്ള മഹാപ്രളയക്കെടുതികള്‍ അലയടിച്ചത്. മാവേലിത്തമ്പുരാന് തന്റെ പ്രജകള്‍ സമ്പത്സമൃദ്ധിയോടെ ജീവിക്കുന്നത് കാണാനാണ് ആഗ്രഹം. അത് കണ്‍കുളിര്‍ക്കെ കണ്ടു ഉറപ്പുവരുത്താനാണ് അദ്ദേഹം എല്ലാവര്‍ഷവും നമ്മെ കാണാനെത്തുന്നതും.

എന്നാലിപ്പോള്‍ എല്ലാം നഷ്ടപ്പെട്ട് നിലവിളിക്കുന്ന മലയാള മക്കളുടെ കണ്ണീരൊപ്പി അവര്‍ക്കുള്ള സഹായവും ധൈര്യവും പകര്‍ന്നേകുന്നതാണ് ഈ അവസരത്തില്‍ മാവേലിമന്നന് ഉള്ള വരവേല്‍പ്പ് എന്ന് പ്രഖ്യാപിക്കുകയാണ് കെ. എച്ച്. എസ്. എഫ് സംഘടന. അമേരിക്കയിലെ പ്രവാസികള്‍ എല്ലാം ഒറ്റക്കെട്ടായി അതിനുള്ള തയ്യാറെടുപ്പിലാണ്. പണമായും, അതുപോലെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു അതിനനുസരിച്ചും വിപുലമായ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണ് കമ്മിറ്റിയുടെ തീരുമാനം. അതിനായി എല്ലാ മെമ്പേഴ്‌സിന്റെയും നാട്ടുകാരുടെയും പൂര്‍ണ്ണസഹകരണം സ്വാഗതം ചെയ്യുന്നതായും പ്രസിഡന്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ലീല നായര്‍ (പ്രസിഡന്റ്) 5614148146, എബി ആനന്ദ് (സെക്രട്ടറി) 9543054165, സദാശിവന്‍ (ട്രഷറര്‍) 9543365052

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.