You are Here : Home / USA News

പ്രളയക്കെടുതി: ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണാഘോഷം റദ്ദാക്കി

Text Size  

Story Dated: Friday, August 17, 2018 07:05 hrs EDT

ജിമ്മി കണിയാലി

കനത്ത മഴയും പ്രളയ കെടുതിയും മൂലം കേരളത്തിലെ ജനങ്ങള്‍ അനുഭവിക്കുന്ന കഷ്ടതകളില്‍ അവര്‍ക്കു ആശ്വാസം ആകുവാനും 'കേരളത്തോടൊപ്പം' ഞങ്ങളും ഉണ്ട് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ചിക്കാഗോ മലയാളീ അസോസിയേഷന്‍ ആഗസ്ത് 25 നു നടത്താനിരുന്ന ഓണാഘോഷം റദ്ദാക്കിയതായി പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും അറിയിച്ചു. ഓണാഘോഷത്തിനായുള്ള ഫണ്ടും സംഘടനാ അംഗങ്ങള്‍ നല്‍കുന്ന സംഭാവനകളും ഉള്‍പ്പടെ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അയച്ചു കൊടുക്കുമെന്നും അവര്‍ അറിയിച്ചു. പാരമ്പര്യം കൊണ്ടും അംഗ ബലം കൊണ്ടും പ്രവര്‍ത്തന വൈവിധ്യം കൊണ്ടും അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളീ അസോസിയേഷന്റെ വളരെ പ്രധാന പെട്ട ഒരു പരിപാടിയാണ് എല്ലാ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ നടത്തുന്ന ഓണാഘോഷം . ഏറ്റവും അധികം മലയാളികള്‍ പങ്കെടുക്കുന്ന ഓണാഘോഷവും ചിക്കാഗോ മലയാളീ അസോസിയേഷന്‍ നടത്തുന്നതാണ് ചിക്കാഗോയിലെ വിവിധ സംഘടനകള്‍ തങ്ങളുടെ ഓണാഘോഷത്തിന്റെ തീയതി നിശ്ചയിക്കുന്നത് പോലും ചിക്കാഗോ മലയാളീ അസോസിയേഷന്‍ ഓണാഘോഷത്തിന്റെ ദിവസം പ്രഖ്യാപിച്ചു കഴിഞ്ഞതിനു ശേഷമാണ് . ഈ വര്‍ഷവും വളരെ വിപുലമായ രീതിയില്‍ തന്നെ ആഘോഷണങ്ങളുടെ തയ്യാറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ബിജി മാണി യുടെയും സിബിള്‍ ഫിലിപ്പിന്റെയും നേതൃത്വത്തിലുള്ള കമ്മിറ്റി ആസ്വാദ്യകരമായ കലാസന്ധ്യക്കുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഫിലിപ്പ് പുത്തന്‍പുരയില്‍, ജിതേഷ് ചുങ്കത്, ഷാബു മാത്യു എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി എല്ലാ വിശദാംശങ്ങളും അവലോകനം ചെയ്തു എല്ലാവര്ക്കും സൗജന്യമായി ഓണ സദ്യ നല്‍കുവാനും തീരുമാനിച്ചിരുന്നു. ഇത്രയൊക്കെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെങ്കിലും കേരളത്തിലെ ജനങ്ങള്‍ ഇങ്ങനെ പ്രളയത്തില്‍ ബുദ്ധിമുട്ടുമ്പോള്‍, 'മാനവരെല്ലാവരും ഒന്ന് പോലെ കഴിഞ്ഞിരുന്ന മാവേലി തമ്പുരാന്റെ ആഗമനത്തിന്റെ അവസരത്തില്‍' ഈ ആഘോഷങ്ങള്‍ വേണ്ട എന്ന് വെക്കുവാനും സാധിക്കുമെകില്‍ 15 ലക്ഷം രൂപയെങ്കിലും സമാഹരിച്ചു മുഖ്യമന്ത്രീയുടെ ദുരിതാശ്വാസ ഫണ്ടിലെത്തിക്കുവാനും ഡയറക്ടര്‍ ബോര്‍ഡ് ഏക കണ്ഠമായാണ് തീരുമാനിച്ചത്.

തങ്ങളുടെ ഓണാഘോഷം വിജയിപ്പിക്കുവാനും സ്‌പോണ്‍സര്‍ ചെയ്യുവാനും തയ്യാറായവരുടെ നല്ല മനസുകള്‍ക് നന്ദി പറയുകയും അവര്‍ ഈ ഓണാഘോഷത്തിനായി നല്‍കാമെന്ന് പറഞ്ഞ സ്പോണ്‍സര്‍ഷിപ് തുക, നല്‍കിയാല്‍ ആ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കൊടുക്കുമെന്നും പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം പറഞ്ഞു . ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ അയച്ചു കഴിഞ്ഞു. ഇനി നമ്മള്‍ ലക്ഷ്യം വെക്കുന്ന 15 ലക്ഷം എന്ന ലക്ഷ്യത്തിലെത്തുവാന്‍ ചിക്കാഗോ മലയാളീ അസോസിയേഷനെ സ്‌നേഹിക്കുന്ന എല്ലാ നല്ലവരും സഹകരിക്കണമെന്നും ഭാരവാഹികള്‍ പറഞ്ഞു. വിവിധ ഓണ്‍ ലൈന്‍ മാര്‍ഗത്തിലൂടെ പണം സമാഹരിച്ചാല്‍ അതിന്റെ ഒരു ഭാഗം സര്‍വീസ് ചാര്‍ജ് ആയി കൊടുക്കേണ്ടി വരും എന്നതിനാലും കിട്ടുന്ന പണം മുഴുവനായും എത്രയും വേഗം നാട്ടിലേക്കു അയച്ചു കൊടുക്കണമെന്നതിനാലും ചിക്കാഗോ മലയാളീ അസോസിയേഷന്റെ ഈ ധനശേഖരണ യത്‌നത്തില്‍ എല്ലാ വരും ചിക്കാഗോ മലയാളീ അസോസിയേഷന്‍ ന്റെ പേരില്‍ ചെക്ക് തരണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു ആ തുക നികുതി വിമുക്തമായിരിക്കും. ചെക്ക് തയാറായാല്‍ ഏതെങ്കിലും ഭാരവാഹികളെ അറിയിച്ചാല്‍, അത് നിങ്ങളുടെ വീടുകളില്‍ വന്നു ശേഖരിക്കുവാനും തങ്ങള്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അച്ചന്‍ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിപ്പറമ്പില്‍ , ജേക്കബ് മാത്യു പുറയംപള്ളില്‍, ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, ജോഷി മാത്യു പുത്തൂരാന്‍, ജോഷി വള്ളിക്കളം, മനു നൈനാന്‍, മതിയാസ് പുല്ലാപ്പള്ളില്‍, ഷിബു മുളയാണിക്കുന്നേല്‍, സിബിള്‍ ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കല്‍, ടോമി അമ്പേനാട്ട്, ബിജി മാണി എന്നിവരില്‍ ആരെയെങ്കിലും ബന്ധപ്പെട്ടാല്‍, നിങ്ങളുടെ സംഭാവന സ്വീകരിക്കുവാന്‍ ഞങ്ങള്‍ ആവശ്യമായത് ചെയ്യും . കൂടുതല്‍ വിവരങ്ങള്‍ക്ക് രഞ്ജന്‍ എബ്രഹാം (847 287 0661) ജിമ്മി കണിയാലി ( 630 903 7680), ഫിലിപ്പ് പുത്തന്‍പുരയില്‍ (773 4055954), ജോണ്‍സന്‍ കണ്ണൂക്കാടന്‍ ( 847 477 0564 ) , ജിതേഷ് ചുങ്കത് (224 522 9157 ) , ഷാബു മാത്യു (630 649 4103 )

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.