You are Here : Home / USA News

ഓണാഘോഷംഉപേക്ഷിച്ചു വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Thursday, August 16, 2018 08:04 hrs EDT

അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷങ്ങള്‍ നടത്താറുള്ള വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേൻ ഈ വർഷത്തെ ഓണാഘോഷം ഉപേക്ഷിച്ചു കൊണ്ട് 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതശാസനിധിയിലേക്ക് സംഭാവന നൽകും. എല്ലാ മലയാളീകൾക്ക് ഒപ്പം കേരളത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേർന്നുകൊണ്ടാണ് അസോസിയേഷൻ സെപ്റ്റംബർ 8 ആം തീയതി നടത്താനിരുന്ന ഓണാഘോഷങ്ങൾ ആണ്‌ വേണ്ടാന്ന് വെച്ചത്.അഞ്ചു ലക്ഷം അടിയന്തരമായും, ബാക്കിയുള്ളത് അതിന് ശേഷവും കൊടുക്കുന്നതായിരിക്കും. നമ്മുടെ സംസ്ഥാനം ഇന്ന് ഏറ്റവും വലിയ പ്രകൃതി ക്ഷോഭത്തിനും വെള്ളപ്പൊക്കത്തിനും സാക്ഷ്യം വഹിക്കുകയാണ്. വീട് നഷ്‌ടപ്പെട്ടവർ, കൃഷികൾ നടപെട്ടവർ, ആഹാരവും വസ്ത്രവുംഇല്ലാതെ മഴക്കും വെള്ളപൊക്കത്തിനും ഉരുൾ പോട്ടലിനും മുമ്പിൽ പകച്ച് നില്‍ ക്കുന്ന ഒരു ജനത എന്തിനു അധികം പറയണം പ്രാഥമിക ക്രുത്യത്തിനു പോലും സൗകര്യമില്ലാതെ വിഷമിക്കുന്നവര്‍,കിണറും കക്കൂസും എല്ലാം പ്രളയജലത്തില്‍ തിരിച്ചറിയാന്‍ പറ്റാതായി , ഇത്രയും വെള്ളം ഉള്ളപ്പോ ൾ കുടിവെള്ളത്തിന് വേണ്ടി നേട്ടോട്ടം ഓടുന്ന കാഴ്ച്ച കാണുബോൾ എങ്ങനെ നമ്മുക്ക് ആഘോഷിക്കാൻ കഴിയും.

നമ്മുടെ കേരളത്തിൽ ഇങ്ങനെ ഒരു മഹാദുരന്തം നേരിടുബോൾ . നമുക്ക് കയ്യും കെട്ടി നോക്കിയിരിക്കാനിവില്ല . വിദേശത്തുള്ള എല്ലാ മലയാളികളും കഴിയുന സഹായം നാട്ടില്‍ എത്തിക്കേണ്ട അടിയന്തര സന്ദര്‍ഭമാണിതെന്ന് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിഷന്റെ മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവരും ഓരോ സ്വരത്തിൽ അഭിപ്രായപ്പെട്ടു. അസോസിയേഷൻ പ്രസിഡന്റ് ആന്റോ വർക്കി ഇന്ത്യയിൽ ആയതിനാൽ വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ലിജോ ജോൺ സ്വാഗതം രേഖപ്പെടുത്തി. ട്രുസ്ടീ ബോർഡ് ചെയർമാൻ ജോൺ സി വർഗീസ്, കോർഡിനേറ്റർ ടെറൻസൺ തോമസ്, ജോയി ഇട്ടൻ, കൊച്ചുമ്മൻ ജേക്കബ്, ജെ. മാത്യൂസ്, തോമസ് കോശി ,ഗണേഷ് നായർ, എം.വി. ചാക്കോ, ചാക്കോ പി. ജോർജ്, എം. വി.കുരിയൻ, എ.വി .വർഗീസ്,രാജൻ ടി ജേക്കബ് ,സുരേന്ദ്രൻ നായർ, ഇട്ടുപ് ദേവസി, ജോൺ തോമസ് എന്നിവർ ഓണം നടത്തി ആഘോഷിക്കുന്നതിന് പകരം കേരളത്തിന് കൈ താങ്ങാവാൻ എല്ലാവരോടും ആവിശ്യപ്പെട്ടൂ. ഈ മാതൃക അമേരിക്കയിലെ മറ്റുള്ള അസോസിയേഷനുകൾ പിൻതുടരുമെന്നും കമ്മിറ്റി ആഗ്രഹം പ്രകടത്തിപ്പിച്ചു. സെപ്റ്റം ബര്‍ 8 ന്‌ നടത്താനിരുന്ന ഓണാഘോഷങ്ങള്‍ ക്ക് ചെലവാകുന്ന തുകയും അതോടൊപ്പം പൊതു ജനങ്ങളില്‍ നിന്ന് സമാഹരിക്കുന്നത്തിനായി അസോസിയേഷന്റെ എക്സികുട്ടീവിനോപ്പം ടെറൻസൺ തോമസ്, ജോയി ഇട്ടൻ, കൊച്ചുമ്മൻ ജേക്കബ്, തോമസ് കോശി , ചാക്കോ പി. ജോർജ് എന്നിവരേയും ചുമതലപ്പെടുത്തി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.More From Featured News
View More