You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് ഓണാഘോഷം ഒഴിവാക്കി

Text Size  

Story Dated: Thursday, August 16, 2018 12:00 hrs UTC

ന്യൂയോര്‍ക്ക്: മലയാളി അസോസിയേഷന്‍ ഓഫ് റോക്‌ലാന്‍ഡ് കൗണ്ടി ( MARC) ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കാന്‍ എക്സിക്യൂട്ടീവ് കമ്മിറ്റി ഐക്യകണ്ഠേന തീരുമാനിച്ചതായി പ്രസിഡന്റ് മാത്യു മാണി അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി, അവര്‍ക്കുവേണ്ട സഹായമെത്തിക്കാന്‍ ഓണാഘോഷ പരിപാടികള്‍ ഒഴിവാക്കി ആ തുക മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുകയാണെന്ന് മാത്യു മാണി പറഞ്ഞു. ന്യൂയോര്‍ക്ക് എമ്പയര്‍ റീജനിലുള്ള ഈ സാംസ്‌കാരിക സംഘടന എന്നും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. “ഐ ഫോര്‍ ദി ബ്ലൈന്‍ഡ് “ പ്രോഗ്രാമില്‍ കൂടി MARC ഇതിനോടകം നൂറു കണക്കിനു നിർദ്ധനര്‍ക്ക് കാഴ്ചശക്തി വീണ്ടെടുക്കുവാനുള്ള പ്രക്രിയയില്‍ ഭാഗഭാക്കായിട്ടുണ്ട്. പാലായിലെ പൈക കണ്ണാശുപത്രിയുമായി സഹകരിച്ചുകൊണ്ട് ഈ പ്രവര്‍ത്തനങ്ങള്‍ ഇന്നും അഭംഗുരം തുടര്‍ന്നു വരുന്നു. ഓണാഘോഷത്തോടനുബന്ധിച്ചു നടത്തുവാന്‍ തീരുമാനിച്ചിരുന്ന കുട്ടികളുടെ കലാപരിപാടികള്‍ നവംബറില്‍ കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് അവതരിപ്പിക്കുന്നതായിരിക്കുമെന്നും മാത്യു മാണി അറിയിച്ചു. റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More