You are Here : Home / USA News

അനിതാ കുമാര്‍ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസ്സോസിയേഷന്‍ ബോര്‍ഡില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, August 16, 2018 11:57 hrs UTC

വാഷിംഗ്ടണ്‍ ഡി സി: ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റ് അനിതാ കുമാറിനെ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസ്സോസിയേഷന്‍ ബോര്‍ഡ് അംഗമായി നിയമിച്ചു. ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 298 വോട്ടുകളാണ് അനിതക്ക് ലഭിച്ചത്. അടുത്ത മൂന്ന് വര്‍ഷമാണ് കാലാവധി. വെര്‍ജീനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അമേരിക്കന്‍ ഗവണ്‍മെന്റ് ആന്റ് പൊളിറ്റിക്ക്‌സില്‍ ബിരുദം നേടിയ ഇവര്‍ 1996- 2007 വരെ റ്റാംബ ബെ ടൈംസിലും തുടര്‍ന്ന് വാഷിംഗ്ടണ്‍ പോസ്റ്റില്‍ 2012 വരേയും ജര്‍ണലിസ്റ്റായി ഇവര്‍ പ്രവര്‍ത്തിച്ചു. മെക്ലാച്ചി ന്യൂസ് പേപ്പറില്‍ പ്രവര്‍ത്തിക്കുന്നതിനിടയിലാണ് വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റായി പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. വൈറ്റ് ഹൗസ് കറസ് പോണ്ടന്റായി പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിച്ചതില്‍ സംതൃപ്തിയും ആഹ്ലാദവും ട്വിറ്റര്‍ സന്ദേശത്തിലൂടെ ഇവര്‍ പ്രകടിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More