You are Here : Home / USA News

മാവേലി തമ്പുരാനെ വരവേല്‍ക്കാന്‍ ലീഗ് സിറ്റി ഒരുങ്ങുന്നു

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, August 14, 2018 12:04 hrs UTC

ലീഗ് സിറ്റി (ടെക്‌സാസ്): വര്‍ണ്ണക്കാഴ്ചകളും, വൈവിധ്യങ്ങളും ഒരുക്കി എന്നും അമേരിക്കന്‍ മലയാളിസമൂഹത്തിനു മാതൃകയായി നിലകൊള്ളുന്ന മലയാളികളുടെ ഒരു ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ് ലീഗ് സിറ്റി പൊന്നോണത്തെ വരവേല്‍ക്കാനൊരുങ്ങുന്നു. ടെക്‌സാസ് സിറ്റിയില്‍ നിന്നും ജലമാര്‍ഗ്ഗം വള്ളത്തില്‍ എത്തുന്ന മാവേലിയെ ലീഗ് സിറ്റി മലയാളികള്‍ ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ എഴുന്നള്ളിക്കും. ലീഗ് സിറ്റിയിലെ എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആവേശപൂര്‍വം മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചു കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഓണാഘോഷം. ഓഗസ്റ്റ് 18ന് ലീഗ് സിറ്റിയിലുള്ള വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്ക് ഓഡിറ്റോറിയത്തില്‍വെച്ചു രാവിലെ 9.00 മണിക്ക് പരിപാടികള്‍ക്ക് തുടക്കം കുറിക്കും. വിവിധ തനതു കേരള കലാരുപങ്ങളായ പുലികളി, തിരുവാതിരകളി എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ഘോഷയാത്രയും, കൂടാതെ ലീഗ് സിറ്റി മലയാളികള്‍ അവതരിപ്പിക്കുന്ന നാടന്‍ ചെണ്ടമേളവും, വഞ്ചിപ്പാട്ടുകളും, നാടന്‍പാട്ടുകളും അതോടൊപ്പം വിവിധതരം കലാവിരുന്നുകളും, അരങ്ങേറും. ഉച്ചയോടെ മാവേലിമന്നനോപ്പം ഇരുന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യക്കുശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കുന്ന വടംവലി, കബടികളി തുടങ്ങിയ പത്തോളം മത്സരങ്ങളും ഓണാഘോഷത്തിന്റെ ഭാഗമായി നടക്കും.

തുടര്‍ന്ന് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് സംഘാടകരുമായി ബന്ധപ്പെടുവാനുള്ള നമ്പറുകള്‍: സോജന്‍ ജോര്‍ജ് 4092569840, രാജ്കുമാര്‍ മേനോന്‍ 2627440452, മാത്യു പോള്‍ 4094543472, വിനേഷ് വിശ്വനാഥന്‍ 2282494511, ജോണി എബ്രഹാം 2813328163, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് 5078220051, ബിനു പാപ്പച്ചന്‍ 4059925716, ഷിബു ജോസഫ് 2282491819, ടെല്‍സണ്‍ പഴമ്പിള്ളി 9734777775, രാജേഷ് പിള്ള 2282496020

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More