You are Here : Home / USA News

ഐ.പി.സി ഗ്ലോബല്‍ മീഡിയ അസോസിയേഷന്‍

Text Size  

Story Dated: Wednesday, August 08, 2018 02:29 hrs UTC

ഡാളസ്: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയിലെ എഴുത്തുകാരുടെയും, മാധ്യമ പ്രവര്‍ത്തകരുടേയും ഏകോപന സമിതിയായ ഐ.പി.സി. ഗ്ലോബല്‍ മീഡിയ അസോസിയേഷന്റെ വടക്കേ അമേരിക്കന്‍ റീജിയണിന്റെ പ്രാഥമിക സമ്മേളനം ഡാളസില്‍വെച്ച് നടന്നു. 16-ാം മത് ഐ.പി.സി. ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രസ്തുത സമ്മേളനത്തില്‍വെച്ച് ബ്രദര്‍ കെ.എം. ഈപ്പന്‍ (രക്ഷാധികാരി). ബ്രദര്‍ ജോര്‍ജ്ജ് മത്തായിസി.പി.എ (പ്രസിഡന്റ്), ബ്രദര്‍ രാജന്‍ ആര്യപ്പള്ളില്‍ (വൈസ് പ്രസിഡന്റ്), പാസ്റ്റര്‍ റോയി വാകത്താനം (സെക്രട്ടറി), ബ്രദര്‍ ജോയി തുമ്പമണ്‍, പാസ്റ്റര്‍ തോമസ് മുല്ലക്കല്‍ (ജോയിന്റ് സെക്രട്ടറിമാര്‍), ബ്രദര്‍ ടിജു തോമസ് (ട്രഷറാര്‍), ബ്രദര്‍ നെബു വെള്ളവന്താനം (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍), സാംമാത|, രാജു തരകന്‍, ജേയിംസ് മുളവന, ബൈജു യാക്കോബ് ഇടവിള, പാസ്റ്റര്‍ തോമസ് æര്യന്‍, ഡോ. ബാബുതോമസ്, എസ്.പി. ജെയിംസ്, സാംടി. ശാമുവേല്‍, സാം വര്‍ഗീസ്, പാസ്റ്റര്‍ എബി ബെന്‍, ബ്രദര്‍ ടോം വര്‍ഗീസ്, എബി ഏബ്രഹാം എന്നിവരെ ബോര്‍ഡ് അംഗങ്ങളായും നിയോഗിച്ചു. രഷാധികാരിയായി നിയോഗിക്കപ്പെട്ട കെ.എം. ഈപ്പന്‍ പ്രവാസലോകത്തില്‍ മലയാള ഭാഷയുടെ പ്രചരണത്തിനും, വളര്‍ച്ചയ്ക്കും, അതേ അവസരത്തില്‍ സുവിശേഷ വ്യാപ്തിക്കായി 26 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച മലയാള വാര്‍ത്താവാരികയായ കേരളാ എക്‌സ്പ്രസിന്റെ ചീഫ് എഡിറ്റര്‍ആണ്.

പ്രസിഡന്റ്‌ജോര്‍ജ്ജ്മത്തായി സി.പി.എ. എഴുത്തുമേഖലയില്‍ 51 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായാéഅമരത്ത്എത്തുന്നത്. 1974-ല്‍ ഡാളസ് ബാപ്റ്റിസ്റ്റ്‌യൂണിവേഴ്‌സിറ്റിയില്‍ നിìംജേര്‍ണലിസം ബിêദംകരസ്ഥമാക്കിയതോടൊപ്പംയൂണിവേഴ്‌സിറ്റി പ്രസിദ്ധീകരിച്ച് പുറത്തിറക്കിയിരുന്ന വിദ്യാര്‍ത്ഥി പ്രസിദ്ധീകരണത്തിന്റെയും, പിന്നീട് പൂര്‍വ്വ വിദ്യാര്‍ത്ഥി പ്രസിദ്ധീകരണത്തിന്റെയും പ്രഥമരാജ്യാന്തര വിദ്യാര്‍ത്ഥി പത്രാധിപരായി സേവനം ആരംഭിച്ചു.പ0നാന്തരം അന്നു ഏറെ പ്രചാരം നേടിയിരുന്ന ഇന്‍ഡ്യാ എബ്രോഡ് എന്ന വാര്‍ത്താ പത്രത്തിന്റെ ആദ്യമുഴുസമയ പത്രാധിപരായും സേവനം ചെയ്തു. മാസ്റ്റേഴ്‌സ് വോയ്‌സ്, ദി ലിവിംഗ്‌വിറ്റ്‌നസ്, തുടങ്ങി അനുകാലിക ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായും, പ്രസാധകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ ജീവിതാനുഭവങ്ങളെ കോര്‍ത്തിണക്കിയുള്ള ക്രൈസ്തവ ചലച്ചിത്രമായ "ഉപദേശിയുടെ മകന്‍ ”. ഗാന സമാഹാരമായ “”മനസ്സേവ്യാæലമêതേ” എന്നു തുടങ്ങി 5 സംഗീത ആല്‍ബം എന്നിവയും ഇദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളില്‍ചിലതാണ്. വടക്കേ അമേരിക്കയിലെ കേരള പെന്തക്കോസ്തരുടെ വിവിധ കോണ്‍ഫറന്‍സുകളില്‍ നേതൃത്വനിരയില്‍ നിന്നി പ്രവര്‍ത്തിച്ചതോടൊപ്പം എഴുത്തുകാരുടെ സംഘടനയായകേരള പെന്തക്കോസ്ത് റൈറ്റേഴ്‌സ്‌ഫോറത്തിന്റെ മുഖ്യപദവികളും അലങ്കരിച്ചിട്ടുണ്ട്. ഐ.പി.സി. എന്‍.ആര്‍.ഐ അന്തര്‍ദ്ദേശിയ ട്രഷറാര്‍, ഐ.പി.സി. മിഡ്‌വെസ്റ്റ് റീജിയണ്‍ ട്രഷറാര്‍, വേള്‍ഡ്മലയാളി പെന്തകോസ്ത്‌കോണ്‍ഫറന്‍സിന്റെ ജനറല്‍കോര്‍ഡിനേറ്ററായി നാലുതവണഎന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹംഇപ്പോള്‍ ഐ.പി.സി. ജനറല്‍ കൗണ്‍സില്‍അംഗവും ആയി പ്രവര്‍ത്തിക്കുന്നു. ഐ.പി.സി. പ്രാരംഭ പ്രവര്‍ത്തകനായിരുന്ന æമ്പനാട് ആര്യപ്പള്ളില്‍ അവറാച്ചന്റെ കൊച്ചുമകനായ രാജന്‍ ആര്യപ്പള്ളില്‍ അറിയപ്പെടുന്ന ക്രിസ്തീയ മാധ്യമ പ്രവര്‍ത്തകനും, എഴുത്തുകാരനുമാണ്. ബിലീവേഴ്‌സ് ജേര്‍ണല്‍ എന്ന ക്രിസ്തീയ പത്രത്തിന്റെ ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം, വടക്കേ അമേരിക്കയിലെ വിവിധ കോണ്‍ഫറന്‍സുകളുടെ സംഘാടകനും ആയിരുന്നിട്ടുണ്ട്. മലയാളി പെന്തക്കോസ്ത്കാരുടെ ഐക്യവേദിയായ പി.സി.എന്‍.എ.കെ.യുടെ സെക്രട്ടറിയായി രണ്ടുതവണയും, ഐ.പി.സി. æടുബസംഗമത്തിന്റെ ട്രഷറാറായും, വേള്‍ഡ് മലയാളി പെന്തക്കോസ്ത് കോണഫറന്‍സ് സെക്രട്ടറി, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറത്തിന്റെ വൈസ് പ്രസിഡന്റ്, സെക്രട്ടറി, നോര്‍ത്ത് അമേരിക്കന്‍ സാഹിത്യസമിതി പ്രസിഡന്റ്, ഐ.പി.സി സൌത്ത്ഈസ്റ്റ് റീജിയന്‍ ജോയിന്റ് സെക്രട്ടറി, യുവജന വിഭാഗം പ്രസിഡന്റ്, ജോര്‍ജ്ജിയ യൂത്ത്‌ഫെലോലിപ്പ് പ്രസിഡന്റ് എന്നീനിലകളിലും സുസ്ത്യര്‍ഹ്യസേവനം ചെയ്ത് സംഘാടക പാടവം തെളിയിച്ചിട്ടുണ്ട്. അറ്റ്‌ലാന്റ ഐ.പി.സി സഭാംഗമായ ഇദ്ദേഹം ഇപ്പോള്‍ ഐ.പി.സി ജനറല്‍ കൗണ്‍സില്‍ അംഗവുമാണ്. കോട്ടയം വാകത്താനം സ്വദേശി, പരേതനായ പാസ്റ്റര്‍ സി.കെ ഏബ്രഹാമിന്റെ മകനായ പാസ്റ്റര്‍ റോയി വാകത്താനം ഗുഡ്‌ന്യൂസ് വീക്കിലിയിലൂടെയാണ് നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ക്രിസ്തീയ മാധ്യമ പ്രവര്‍ത്തനരംഗത്ത്എത്തിയത്.ഭാരതത്തില്‍ ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ പുത്രികാസംഘടനകളുടെ സെന്റര്‍-സംസ്ഥാന തലങ്ങളില്‍ നേതൃത്വസ്ഥാനം വഹിച്ചതിനുശേഷം, ന്യൂയോര്‍ക്ക് പി.വൈ.എഫ്.എ. പ്രസിഡന്റ്, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കോട്ടയംസി.എം.എസ്. കോളജില്‍ നിന്നും സോഷ്യോളജിയില്‍ ബിരുദാന്തരബിരുദം നേടിയ ഇദ്ദേഹംതിനോടകം നാലു വാഖ്യാനഗ്രന്ഥങ്ങള്‍ ഉള്‍പ്പടെഅഞ്ചു പുസ്തകങ്ങളുടെ രചയിതാവാണൂ. 16-ാം മത് പി.സി.എന്‍.എ.കെ. സെക്രട്ടറിയായും, ഐ.പി.സി. ഫാമിലികോണ്‍ഫറന്‍സ് സെക്രട്ടറിയായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോട്ടയം ശാലേം ബൈബിള്‍കോളജ് ചെയര്‍മാനായും, ഗുഡ് ന്യൂസ്‌വീക്കിലിയുടെയും, കോട്ടയംതിയോളജിക്കല്‍ സെമിനാരിയുടേയുംബോര്‍ഡ്അംഗവുമായി ഇപ്പോള്‍സേവനം ചെയ്യുന്നു. പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ ദീര്‍ഘകാലമായി അമേരിക്കന്‍ പെന്തക്കോസ്ത്കാരുടെ ഇടയില്‍അറിയപ്പെടുന്ന ജോയി തുമ്പമണ്‍, സ്വര്‍ഗീയ ധ്വനി ദൈവാരികയുടെ മാനേജിംഗ് എഡിറ്റര്‍, കേരളാ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ബോര്‍ഡ്അംഗം, ഹാര്‍വെസ്റ്റ ്‌യു.എസ്.എ. ടിവി.യു െടഎക്‌സിക}ട്ടീവ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ്കൂടിയാണ് ഇദ്ദേഹം. നോര്‍ത്ത് അമേരിക്കന്‍ കേരളാ പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ് ഫോറത്തിന്റെ 2005-ലെ ഏറ്റവും നല്ല ലേഖനത്തിനുള്ള അവാര്‍ഡ്‌ജേതാവായ പാസ്റ്റര്‍ തോമസ്മുല്ലക്കല്‍ഹല്ലേലുയ്യാ പത്രത്തിലെസ്ഥിരംകോളമിസ്റ്റും, പ്രത്യാശയുടെ പാളയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമാണ്. ഡാളസ് സ്കൂള്‍ ഓഫ്തിയോളജിയിലെ അക്കാദമിക്ക് ഡീന്‍, ഹെബ്രോന്‍ പെന്തക്കോസ്ത് ഫെലോഷപ്പ് ഡാളസിന്റെ ലീഡിംഗ് പാസ്റ്റര്‍, പി.വൈ.സി.ഡി. പ്രസിഡന്റ്, നോര്‍ത്ത് അമേരിക്കന്‍ കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്‌സ്‌ഫോറം ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ്എന്നീ നിലകളില്‍ സേവനം അനുഷ്ടിക്കുന്ന താന്‍ നിരവധി ക്രൈസ്തവലേഖനങ്ങളുടെ രചയിതാവും കൂടിയാണ്. തനതായ സാരഥ്യശേഷിയും, ശ്രദ്ധേയമായ സംഘാടക പാടവംമൂലം അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തിത്വമാണണ് ടിജു തോമസ്. ക്രൈസ്തവ മാധ്യമരംഗത്ത് നാളുകളായി പ്രവര്‍ത്തിച്ചുവരുന്ന ടിജുവിനെ 1997-ല്‍ പെന്തക്കോസ്തല്‍ പ്രസ് അസോസിയേഷന്‍ ഓഫ് ഇന്‍ഡ്യ ബെസ്റ്റ് ന്യൂസ് സ്റ്റോറി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

ഐ.പി.സി. കോട്ടയംവടവാതൂര്‍ സഭാംഗമായിരുന്ന ഇദ്ദേഹം പിന്നീട് പി.വൈ.പി.എ. കോട്ടയം സെന്റര്‍ അമരക്കാരനായി. ഭൗതീക ജോലി രംഗത്ത്‌ഹെല്‍ത്ത് കെയര്‍ കമ്പനിയുടെ പ്രസിഡന്റായി പ്രവര്‍ത്തിçന്നതിനോടൊപ്പം ഉത്തര ഭാരതത്തില്‍ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിçന്ന ലിവിംഗ് ഹോപ്പ് ഗോസ്പല്‍ മിനിസ്ട്രീസിന്റെ പ്രസിഡന്റ് പദവിയുംഅലങ്കരിക്കുന്നു. 34-ാം മത് പി.സി.എന്‍.എ.കെ. യുടെദേശീയ സെക്രട്ടറിസ്ഥാനം ഏറ്റെടുത്ത് ഭംഗിയായി സേവനം ചെയ്തഇദ്ദേഹം ഹ്യൂസ്റ്റണ്‍ ഐ.പി.സി. ഹെബ്രോന്‍ സഭാംഗവും, സഭയുടെസമൂഹത്തിന്റേയുംഉന്നതിക്കായി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളില്‍ സജീവ പങ്കാളിയുമാണ്. വ്യക്തമായ ഉദ്ദേശത്തോടും, തികഞ്ഞ കാര്യക്ഷമതയോടും ഈ സംഗമംമുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

വാര്‍ത്ത: സാം മാത്യു, ഡാളസ്‌

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.