You are Here : Home / USA News

ഡാളസ് 'ഡ്രീംസ്' സമ്മര്‍ ക്യാമ്പ്; രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, August 02, 2018 11:00 hrs UTC

ഡാലസ് : നേതൃ പരിശീലനവും വ്യക്തിവികാസവും ലക്ഷ്യമിട്ടു ഇന്ത്യാ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും, കേരളാ അസോസിയേഷനും , ഡ്രീംസ് ഓര്‍ഗനൈസേഷനും സംയുക്തമായി മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി നടത്തുന്ന അഞ്ചാമത് 'ഡ്രീംസ്' സമ്മര്‍ ക്യാമ്പിന്റെ രജിസ്‌ടേഷന്‍ പുരോഗമിക്കുന്നു. ഓഗസ്റ്റ് 6 മുതല്‍ 10 (തിങ്കള്‍ വെള്ളി ) വരെ തീയതികളില്‍ ഗാര്‍ലന്റ് കേരളാ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 9 മുതല്‍ 3 വരെയാണ് ക്യാമ്പ്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പരിശീലന ക്യാംപിനു ഉടന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണന്നും ഭാരവാഹികള്‍ അറിയിച്ചു കുട്ടികള്‍ക്ക് ലീഡര്‍ഷിപ്പ് , ഇന്റര്‍ പേഴ്‌സസണല്‍ സ്‌കില്‍സ് , ടാലെന്റ്‌റ് ഡെവലപ്പ്‌മെന്റ് എന്നിവക്കു പ്രാധാന്യം നല്കിയാണ് പരിശീലന പരിപാടി. ഉച്ചഭക്ഷണമുള്‍പ്പെടെ 25 ഡോളര്‍ മാത്രമാണ് രജിസ്ട്രഷന്‍ ഫീ. ഫാ. ലിജോ പാത്തിക്കല്‍ സി.എം.ഐ (പ്രോജെക്ട് ഡയറക്ടര്‍), രക്ഷകര്‍ത്താക്കള്‍, വോളണ്ടിയേഴ്‌സ് എന്നിവര്‍ ക്യാംപിനു നേതൃത്വം നല്‍കുന്നു . നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു മുന്‍ വര്‍ഷങ്ങളില്‍ നടന്ന സമ്മര്‍ ക്യാമ്പ് വന്‍വിജയമായിരുന്നു . ക്യാംപിനു രജിസ്റ്റര്‍ ചെയ്യുവാന്‍ കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക. വിവരങ്ങള്‍ക്ക്: ജോണ്‍സണ്‍ കുര്യാക്കോസ്: 972 310 3455 ഷാജി തോമസ്: 214 966 6627 ഹരിദാസ് തങ്കപ്പന്‍: 214 908 5686 സിബി വാരിക്കാട്ട്: 469 360 9200

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More